പെണ്‍കുട്ടി എന്നും രണ്ടാംതരമായി മാറ്റപ്പെടുന്ന സമൂഹത്തിനോട് വിജയത്തില്‍ പെണ്‍കുട്ടിയെന്നും ആണ്കുട്ടിയെന്നും വേര്‍തിരിവില്ലെന്നു വിളിച്ചു പറഞ്ഞു കൊണ്ട് ഒരു ഹ്രസ്വ ചിത്രം. സ്റ്റാര്‍ പ്ലസ് ചാനലിന്റെ പ്രമോയുടെ ഭാഗമായ് ചിത്രീകരിച്ചിരിക്കുന്ന ഈ വീഡിയോയില്‍ ആമീര്‍ ആണ് നായകന്‍.
മധ്യവയസ്‌കനായ ഗുര്‍ദീപ് സിംഗ് എന്ന ബേക്കറി കടക്കാരനായാണ് ആമീര്‍ ചിത്രത്തില്‍ എത്തുന്നത്. പലഹാരക്കടയില്‍ പണ്ടത്തേക്കാള്‍ കൂടുതല്‍ കച്ചവടം പൊടിപൊടിയ്ക്കുന്നത് മകന്‍ ബിസിനസില്‍ വന്നതുകൊണ്ടാണോ എന്ന് കടയിലെ സന്ദര്‍ശകന്‍ ചോദിക്കുന്നു. തനിക്ക് മകനില്ലെന്നും പെണ്‍മക്കളാണുള്ളതെന്നും അവരുടെ പരിശ്രമമാണ് വിജയത്തിന് പിന്നിലെന്നും സര്‍ദാര്‍ മറുപടി പറയുന്നു
ദംഗലിന് ശേഷം രാജ്യത്തെ പെണ്‍കുട്ടികള്‍ക്ക് പ്രചോദനമേകുകയാണ് ആമീര്‍ ഖാന്റെ ഈ ഹ്രസ്വചിത്രം.
50 സെക്കന്‍ഡ് ദൈര്‍ഘ്യം മാത്രമുള്ള വീഡിയോ പൊതു സമൂഹത്തിനോട് ‘വിജയത്തിന് ആണ്‍കുട്ടിയെന്നോ പെണ്‍കുട്ടിയെന്നോ വ്യത്യാസമില്ല. വിജയം വരുന്നത് ശരിയായ ചിന്തകളിലൂടെയാണ്’ എന്ന സന്ദേശമാണ് നല്‍കുന്നത്.
Post Your Comments