പ്രശസ്ത മോഡലും ബോളിവുഡ് താരവുമായ ശില്പ ഷെട്ടി സ്വഛ് ഭാരത് മിഷന്റെ ബ്രാന്റ് അംബാസഡര്‍ ആകുമെന്ന് സാധ്യത. ഇത് സംബന്ധിച്ച് ശില്പഷെട്ടിയുമായി കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച നടത്തിയതായി വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അമിതാഭ് ബച്ചന്, സല്മാന് ഖാന്. ശങ്കര്‍ മഹാദേവന്, സച്ചിന് ടെണ്ടുല്‍ക്കര്‍ തുടങ്ങിയവര്‍ ഇപ്പോള്‍ സ്വച്ഛഭാരത് മിഷന്റെ അംബാസിഡേഴ്സ് ആണ്. ഇവര്‍ക്കൊപ്പമാണ് ശില്പ ഷെട്ടിയും ഇനി മുതല്‍ എത്തുന്നത്.
പൊതു ഇടങ്ങള്‍ ഇപ്പോഴും വൃത്തിയായി സൂക്ഷിച്ചു നമ്മുടെ നാട് സുന്ദരമാക്കുന്ന പദ്ധതിയാണ് സ്വഛ് ഭാരത് മിഷന്. പൊതു ഇടങ്ങളില്‍ മാലിന്യം വലിച്ചെറിയാതിരിക്കാനും തുപ്പാതിരിക്കാനും മലമൂത്രം വിസര്‍ജ്ജനം നടത്തുന്നത് തടയാനുമുള്ള സമഗ്ര പദ്ധതിയാണ് സ്വച്ഛഭാരത് മിഷന് നടപ്പിലാക്കുന്നത്. ഇതില്‍ പങ്കാളി ആവുകയും വ്യക്തി ശുചിത്വത്തേയും പരിസര ശുചിത്വത്തേയും കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുകയും ആണ് ശില്പയുടെ ചുമതല. ഇതിനായി തയ്യാറാക്കുന്ന പരസ്യങ്ങളില്‍ ഇനി മുതല്‍ ശില്പ അഭിനയിക്കും.
അറിയപ്പെടുന്ന യോഗ ഇന്സ്ട്രക്റ്റര് ആണ് ശില്പ ഷെട്ടി.
Post Your Comments