
വിനീത് ശ്രീനിവാസന് കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. എറണാകുളം ഇടപ്പള്ളിയില്‍ വെച്ചായിരുന്നു ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണ്‍ കര്‍മ്മവും നടന്നത്.
നവാഗതനായ ലിജോ തദ്ദേവൂസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായിക രജീഷ വിജയനാണ്. ലാല്‍, വിജയ് ബാബു, രണ്‍ജി പണിക്കര്‍, ഹരീഷ് കണാരന്, അനുശ്രീ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍.
തോമസ് പണിക്കരാണ് ചിത്രം നിര്‍മ്മിക്കുന്നത്. റഫീഖ് അഹമ്മദ്, സന്തോഷ് വര്‍മ്മ എന്നിവരുടെ വരികള്‍ക്ക് ബിജിബാലാണ് സംഗീതം നിര്‍വഹിക്കുന്നത്.
Post Your Comments