CinemaGeneralNEWS

മലയാളികളുടേത് വികാര ഗോപന പ്രവണതയുള്ള സമൂഹം; നടന്‍ മുരളി ഗോപി

 

കേരളത്തില്‍ സ്ത്രീ അതിക്രമങ്ങള്‍ നിത്യ സംഭവമായി മാറിക്കൊണ്ടിരിക്കുകയാണ്. ഈ സമൂഹത്തില്‍ കപട സദാചാരവാദികള്‍ ഉണ്ടാക്കുന്ന സദാചാരത്തെ പിന്‍ പറ്റുവാന്‍ തലമുറയെ സമൂഹം നിര്‍ബന്ധിക്കുന്നു. മനസ്സില്‍ പ്രണയം നിറയുമ്പോഴും അത് പ്രകടിപ്പിക്കനാവാത്തെ സഹോദരി എന്ന് വിളിക്കേണ്ടി വരുന്ന, ഒരുമിച്ചു ഒരു ക്ലാസ് മുറിയില്‍ ഇരുന്നു പഠിക്കാന്‍ കഴിയാത്തത വിധം സമൂഹം ഇന്ന് സദാചാരത്തിന്‍റെ പിടിയില്‍ അമര്‍ന്നു കഴിഞ്ഞു. ഇതിനെതിരെ വിമര്‍ശനവുമായി നടനും എഴുത്തുകാരനുമായ മുരളി ഗോപി രംഗത്ത്. തന്റെ ഫേസ് ബുക്ക് പോസ്റ്റിലാണ് കപട സദാചാര വാദികളെ നടന്‍ വിമര്‍ശിക്കുന്നത്. ലൈംഗികത തുറന്നു പറയാന്‍ മടിക്കുന്ന ഈ സാമൂഹത്തില്‍ ലൈംഗിക അരാജകത്വം നടമാടുന്നതെങ്ങനെ? ഒരു ലൈംഗിക ദൃശ്യങ്ങളോ വാക്കുകളോ ആവിഷ്കരിക്കാന്‍ പറ്റാത്ത തലത്തില്‍ സെന്‍സര്‍ ബോര്‍ഡ് ചിത്രങ്ങളെ കത്തി വയ്ക്കുന്നു. വികാരത്തെ അടക്കിപ്പിടിക്കാന്‍ നിര്‍ബന്ധിതരാക്കുകയാണ് ഇന്നാത്തെ സാമൂഹം ചെയ്യുന്നതെന്ന് മുരളി ഗോപി അഭിപ്രായപ്പെടുന്നു.

മുരളി ഗോപിയുടെ പോസ്റ്റ്

Repressive society (മലയാളത്തിൽ പറയാത്തത് കൊണ്ട് പിണങ്ങേണ്ട: “വികാരഗോപനപ്രവണതയുള്ള സമൂഹം”!!!)…
ആണ് നമ്മൾ മലയാളികൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. ഇത് തന്നെയാണ് ലൈംഗിക ആക്രമണങ്ങളുടെയും മുഖ്യ കാരണം.
ഉള്ളിൽ പ്രണയ കോകിലം പാടുമ്പോഴും “പ്രിയ സഹോദരീ” എന്ന് ഓട്ടോഗ്രാഫ് ബുക്കിൽ എഴുതിപ്പിക്കുന്ന സദാചാരബോധം, കുട്ടികൾ ഉണ്ടാകുന്നത് ദൈവം സമ്മാനിച്ചത് കൊണ്ട് മാത്രമാണ് എന്ന രീതിയിൽ കുട്ടികളോട് സംസാരിക്കുന്ന മാതാപിതാക്കൾ, ഒരാണ് പെണ്ണിനെ തൊട്ടാൽ ഉടൻ അടുപ്പിൽ ഇരുന്നു തിളച്ചു പൊങ്ങുന്ന പാലിലേക്ക് കട്ട് ചെയ്യുന്ന “സിംബോളിക്” അഭ്ര ആഖ്യാനങ്ങൾ, അങ്ങനെ ചെയ്യാതെ… ധൈര്യപൂർവം സംവദിക്കുന്ന സിനിമകളിൽ, ഒരു രതി ദൃശ്യം വരുമ്പോൾ റിമോട്ട് കണ്ട്രോൾ ഞെക്കി മുറി മുഴുവൻ വികൃതമായ അസ്വസ്ഥതയുടെ ഇരുട്ട് നിറയ്ക്കുന്ന കുടുംബനാഥർ, “എടാ പട്ടീ..” എന്ന് കേട്ടാൽ ഉടനെ അത് ഒന്നുകിൽ ബീപ്പ് ചെയ്യണം അല്ലെങ്കിൽ “പട്ടി” മാറ്റി “പാട്ടി” എന്നാക്കണം എന്ന് നിർബന്ധം പിടിക്കുന്ന സെൻസർ ബോർഡ് കരങ്ങൾ, ഇന്ത്യയുടെ തനത് സാമൂഹിക ചരിത്രത്തിൽ ഒരിടത്തും സദാചാരത്തിനു സ്ഥാനമില്ലെന്നു മനസ്സിലാക്കാതെ നിലകൊള്ളുന്ന “മണ്ണിന്റെ മക്കൾ”, ഇടതു തത്ത്വങ്ങളുടെ മൂലമന്ത്രങ്ങളിൽ ഒന്ന് വൈകാരിക സ്വാതന്ത്ര്യം ആണെന്ന് അറിയാതെ “ഇൻക്വിലാബ്” എന്ന് ഉറക്കെ വിളിച്ചു നടക്കുന്ന കൈകൾ….
ഇതും,
ഇതുപോലൊക്കെ ഉള്ള പലതും, അതായത്… മലയാളം മീഡിയത്തിൽ പറഞ്ഞാൽ “വികാരഗോപനപ്രവണത”യാണ്, നമ്മുടെ യഥാർത്ഥ പ്രശ്നം. ഇത് കാണാതെ, അല്ലെങ്കിൽ കണ്ടില്ലെന്ന് നടിച്ചു, “ബാലിശമായ പ്രേമത്തിൽ പെടാതിരിക്കാൻ പെൺകുട്ടികളെ സജ്ജരാക്കാൻ” (!!!) നടക്കുന്നു സാക്ഷരർ! ഡാമുകൾക്ക് പ്രഷർ നിയന്ത്രണത്തിനായി sluice ഗേറ്റുകൾ ഉണ്ട്. മലയാളി മനസ്സിനുള്ളത് വെള്ളം കെട്ടിക്കിടന്ന്, ഒടുവിൽ കൂര ചോർന്ന്, ചുവരും പിളർന്ന്, ക്രമേണ, വീട് തന്നെ ഇല്ലാതാക്കുന്ന ഈർപ്പവും ഒലിച്ചിറങ്ങലും മാത്രം.
തുറിച്ച കണ്ണുകൾ വേറെയും.

shortlink

Related Articles

Post Your Comments


Back to top button