ഡിഫൻഡറായും ഡിഫന്‍സീവ് മിഡ് ഫീല്‍ഡറായും കളം നിറഞ്ഞാടിയ വിഖ്യാത ഫുട്ഫോള്‍ താരം വി പി സത്യന്റെ ജീവിതം ആവിഷ്കരിക്കുന്ന ക്യാപ്റ്റന്‍ എന്ന ചിത്രത്തില്‍ അഭിനേതാക്കളെ ക്ഷണിച്ച് നടന് ജയസൂര്യ. പ്രജീഷ് സെന്‍ സംവിധാനം ചെയ്യുന്ന ക്യാപ്റ്റനില്‍ അഭിനയിക്കാന്‍ കളിക്കാന്‍ അറിയാവുന്ന ആളുകളെ തന്റെ ഫേസ് ബുക്ക് പേജിലൂടെ ക്ഷണിച്ചിരിക്കുകയാണ് താരം. അവസരം എല്ലായിപ്പോഴും വരില്ലായെന്ന കുറിപ്പോടെയാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്
വേറിട്ട കഥാപാത്രങ്ങള്‍ക്കൊപ്പം സഞ്ചരിക്കുന്ന ജയസൂര്യ ചിത്രത്തില്‍ സത്യനാവാന്‍ കഠിന പ്രയത്നം ചെയ്യുകയാണ്.
വി.പി. സത്യന് എന്ന ഫുട്ബോള്‍ താരം ആരാധകർക്ക് ഒരു ആവേശമായിരുന്നു. പത്തൊമ്പതു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം 1992 ല്‍ കേരളത്തിലേക്കു സന്തോഷ് ട്രോഫി എത്തിച്ചപ്പോഴും 95 ല്‍ ഇന്ത്യന്‍ ദേശീയ ടീം സാഫ് ഗെയിംസില്‍ സ്വര്‍ണം നേടിയപ്പോഴും ടീമിന്റെ ക്യാപ്റ്റനായിരുന്നു വി.പി. സത്യന്. 41-ആം വയസ്സില്‍ ഒരു ട്രെയിനു മുന്നിലാണ് സത്യന്റെ ജീവിതം അവസാനിച്ചത്.
Post Your Comments