CinemaGeneralNEWS

ജയറാം ചിത്രങ്ങള്‍ പരാജയപ്പെടാന്‍ കാരണം രാജസേനന്‍ തുറന്നു പറയുന്നു

പത്മരാജന്റെ അപരനിലൂടെ മലയാള സിനിമയ്ക്ക് കിട്ടിയ അഭിനയ പ്രതിഭയാണ് ജയറാം. സത്യന്‍ അന്തിക്കാട്, രാജസേനന്‍ തുടങ്ങിയ സംവിധായകരുടെ വാണിജ്യ പ്രധാനമായ ചിത്രങ്ങളിലൂടെ കുടുംബ പ്രേക്ഷകര്‍ക്ക്‌ ജയറാം പ്രിയങ്കരനായി. എന്നാല്‍ മേലേപ്പറമ്പില്‍ ആണ്‍ വീട്, കൊട്ടാരം വീട്ടില്‍ അപ്പൂട്ടന്‍ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ കൂട്ടുകെട്ടായ ജയറാമും സംവിധായകന്‍ രാജസേനനും തമ്മില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടാവുകയും അതിലൂടെ അവരുടെ സൗഹൃദം തെറ്റിപ്പിരിയുകയും ചെയ്തു.

മലയാള സിനിമയില്‍ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും സുരേഷ് ഗോപിയെയുമൊക്കെ പോലെ വളരെ കഴിവുള്ള നടന്‍ തന്നെയാണ് ജയറാമെന്ന് സംവിധായകന്‍ രാജസേനന്‍ പറയുന്നു. തന്റെ തിരക്കഥകളില്‍ ഇടപെട്ടപ്പോഴാണ് ജയറാമുമായി തെറ്റിയത് എന്ന് രാജസേനന്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.

ജയറാമിന് മികച്ച കഥ തിരഞ്ഞെടുക്കാന്‍ അറിയില്ലയെന്നും ആദ്യ കാലങ്ങളില്‍ അതൊക്കെ ജയറാമിന് വേണ്ടി ചെയ്തുകൊണ്ടിരുന്നത് താനാണെന്നും രാജസേനന്‍ പറയുന്നു. കഥയല്ല, ഔട്ട് ലൈന്‍ കേട്ടാണ് ജയറാം തന്റെ സിനിമകളില്‍ അഭിനയിച്ചിരുന്നത്.

കൊട്ടാരം വീട്ടിലെ അപ്പൂട്ടന്‍ എന്ന ചിത്രത്തിന്റെ ഔട്ട്‌ലൈന്‍ പറഞ്ഞപ്പോള്‍ തന്നെ ജയറാമിന് ഇഷ്ടപ്പെട്ടു. എന്നാല്‍ നാടന്‍ പെണ്ണും നാട്ടുപ്രമാണിയും എന്ന ചിത്രത്തിന്റെ കഥ കേള്‍ക്കുമ്പോള്‍ ജയറാമിന് ചില സംശയങ്ങള്‍ ഉണ്ടായിരുന്നുവെന്നും അത് പറഞ്ഞ് മനസ്സിലാക്കി കൊടുത്തുവെന്നും രാജസേനന്‍ വ്യക്തമാക്കി. അന്ന് പറഞ്ഞാല്‍ ജയറാം മനസ്സിലാക്കുമായിരുന്നുവെന്നും ഇന്ന് അങ്ങനെയല്ല കാര്യങ്ങളെന്നും രാജസേനന്‍ പറയുന്നു. മറ്റ് സംവിധായകരുടെ സിനിമകളില്‍ അഭിനയിക്കുമ്പോഴും ജയറാമിന് പരാജയം സംഭവിയ്ക്കുന്നത് അതുകൊണ്ടാണ്. ആവശ്യമില്ലാതെ കഥയിലൊക്കെ കയറി ഇടപെട്ടു. അങ്ങനെ ഇടപെടരുത് എന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറയുന്നു. കൂടാതെ ജനപ്രിയ നടന്‍ ദിലീപിനെ അനുകരിക്കാന്‍ തുടങ്ങിയത് ജയറാമിന്റെ പരാജയത്തിനു കാരണമായെന്നും ദിലീപ് പരാജയ ചിത്രങ്ങലെപ്പോലും വിജയിപ്പിക്കാന്‍ അറിയാമെന്നും രാജസേനന്‍ അഭിപ്രായപ്പെടുന്നു.

shortlink

Related Articles

Post Your Comments


Back to top button