തമിഴിലെ പ്രമുഖ സംവിധായകന് ഗൗതം മേനോന്റെ ചിത്രങ്ങള്‍ അനിശ്ചിതത്തില്‍. ധനുഷിനെ നായകനാക്കി ഗൗതം മേനോന് സംവിധാനം ചെയ്യുന്ന എന്നൈ നോക്കി പായും തോട്ട മുടങ്ങിയെന്നു റിപ്പോര്‍ട്ടുകള്‍. ധനുഷിന് പ്രതിഫലം നല്‍കാത്തതിനെ തുടര്‍ന്നാണിത്. പുതുമുഖം മേഘ ആകാശാണ് ചിത്രത്തിലെ നായിക.
ചിത്രത്തിന്റെ ഷൂട്ടിംഗ് പകുതിയിലധികം പൂര്‍ത്തിയായി കഴിഞ്ഞു. എന്നാല്‍ ചിത്രത്തിന്റെ ചിലവ് കൂടുതല്‍ ആണെന്നും ഇനി സാധിക്കില്ലായെന്നും നിര്‍മ്മാതാവ് പി. മദനന് പറയുന്നു. പ്രതിഫലം പോലും നല്കാന് കഴിയാത്ത അവസ്ഥ വന്നതോടെ ചിത്രീകരണം നിറുത്തിവയ്ക്കുകയായിരുന്നുവെന്ന് സൂചന. ഗൗതം മേനോന്റെ ചിത്രങ്ങളില്‍ തടസം നേരിടുന്നത് ഇത് ആദ്യ സംഭവമല്ല. ചിമ്പുവും മലയാളി നടി മഞ്ജിമയും ഒന്നിച്ച അച്ചം എന്‍പത് മടമയടാ ഏറെ പ്രതിസന്ധികള്‍ക്കു ശേഷമാണ് റിലീസ് ചെയ്തത്. വിക്രം നായാകനാകുന്ന ധ്രുവനച്ചത്തിരത്തിന്റെ അവസ്ഥയും സമാനമാണ്.
Post Your Comments