നമ്മുടെ സമൂഹത്തില്‍ ഇപ്പോള്‍ സദാചാരത്തിന്റെ പേരില്‍ കപട സദാചാരികള്‍ വാഴുകയാണ്. കഴിഞ്ഞ ദിവസം കൊല്ലം അഴീക്കലില്‍ നടന്ന സദാചാര ഗുണ്ടായിസത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ ശക്തമായ പ്രതികരണവുമായി നടി റിമാ കല്ലിങ്കല്‍. ഇത്തരം സാമൂഹിക വൈകൃതങ്ങള്‍ക്കെതിരെ എത്രയും പെട്ടെന്ന് സ്വീകരിക്കേണ്ട നടപടികള്‍ എന്താണെന്ന ചോദ്യമാണ് നടി റിമാ കല്ലിങ്കല്‍ ഉയര്‍ത്തുന്നത്. ലവ് എന്ന വാക്കിനെ പോലും ഭയപ്പെട്ടുകൊണ്ട് വളരുന്ന നമ്മുടെ യുവതലമുറയുടെ പോക്ക് എങ്ങോട്ടേക്കാണ്? റിമ തന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു.
ആലപ്പുഴയില്‍ ഷൂട്ടിങിന് പോയ സമയത്ത് ഓട്ടോഗ്രാഫ് വാങ്ങുവാനായി എത്തിയ ഒരു കുട്ടിയ്ക്ക് ‘ലവ് റിമ’ എന്നെഴുതി കൊടുത്തപ്പോള്‍ ലവ് എന്ന വാക്ക് ഒഴിവാക്കണമെന്നും അല്ലെങ്കില്‍ കൂട്ടുകാര്‍ തന്നെ കളിയാക്കുമെന്നും അവന്‍ പറഞ്ഞു. ഈ അനുഭവം തുറന്നു പറഞ്ഞുകൊണ്ട് തുടങ്ങുന്ന റിമയുടെ പോസ്റ്റില്‍ ലവ് എന്ന വാക്കിനെ പോലും ഭയപ്പെട്ടുകൊണ്ട് വളരുന്ന നമ്മുടെ യുവതലമുറയുടെ പോക്ക് എങ്ങോട്ടേക്കാണ്? റിമ ചോദിക്കുന്നു. അഴീക്കലിലും നാട്ടികരയിലും യൂണിവേഴ്‌സിറ്റി കോളജിലും ഫറൂഖ് കോളജിലും മഹാരാജാസ് കോളജിലുമെല്ലാം പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒന്നിച്ചിരിക്കുന്നതിനെ കുറിച്ചു വന്ന വാര്‍ത്തകള്‍, ചര്‍ച്ചകള്‍ വാക്കുകള്‍ എല്ലാം ചെന്നു നില്‍ക്കുന്നതും അത് സമൂഹത്തിനു മുന്നില്‍ സൃഷ്ടിക്കുന്നതും ആഹ്വാനം ചെയ്യുന്നതും ആണും പെണ്ണും ഒന്നിച്ചിരിക്കുന്നത് അസ്വാഭാവികമായ എന്തോ ഒന്ന് എന്നതിലേക്കാണ്. അങ്ങനെയുള്ളൊരു സാമൂഹിക മനോഭാവമാണ് ഇവിടെ സൃഷ്ടിക്ക പ്പെട്ടിരിക്കുന്നത്.
സദാചാര ഗുണ്ടകള്‍ക്കെതിരെ മുഖ്യമന്ത്രിയും ഡിജിപിയുമൊക്കെ ശക്തമായി രംഗത്തെത്തി. പക്ഷേ അഴീക്കലില്‍ വച്ച് ആ യുവതിയേയും യുവാവിനേയും സദാചാരം പറഞ്ഞ് ആക്രമിച്ചവര്‍ക്കെതിരെ ഉടനടി എന്തു നടപടിയാണ് സ്വീകരിച്ചത്. അവരൊക്കെ ശിക്ഷിക്കപ്പെട്ടാല്‍ പോലും എല്ലാത്തിനും പരിഹാരമാകുമോ? മൊബൈല്‍ ക്ലിപ്പുകള്‍ക്കായി കാത്തിരിക്കുന്ന സമൂഹത്തിലെ ഒരു വിഭാഗത്തെ ആരാണ് എങ്ങനെയാണ് തിരുത്തുക?എന്തൊക്കെ ചെയ്താലും പറഞ്ഞാലും ആ യുവാവ് നഷ്ടമായിരിക്കുന്നു…
Post Your Comments