മലയാളത്തിലെ പ്രമുഖ നടിയെ കൊട്ടേഷന്‍ സംഘം ആക്രമിച്ച കേസിൽ തന്റെ പേര് വലിച്ചിഴച്ചതിനെതിരെ നടൻ ദിലീപ് രേഖാ മൂലം പരാതി നൽകി. ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കാണ് ദിലീപ് പരാതി നൽകിയത്. ഈ സംഭവുമായി ബന്ധപ്പെട്ടു സമൂഹമാധ്യമങ്ങളിൽ തനിക്കെതിരെ വ്യാജ പ്രചാരണം നടക്കുന്നുവെന്നു പരാതിയിൽ പറയുന്നു.
നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഒരു പ്രമുഖ നടന് പങ്കുണ്ടെന്ന തരത്തില്‍ വരുന്ന വാർത്തകൾ ദിലീപിനെക്കുറിച്ചാണെന്ന തരത്തിൽ ആരോപണമുയർന്നിരുന്നു. ചില മാധ്യമങ്ങള്‍ ദിലീപിനെ ചോദ്യം ചെയ്തതായും റിപ്പോർട്ട് ചെയ്തിരുന്നു. ഇതേത്തുടർന്ന് വാർത്തകളിൽ പറയുന്ന ആലുവയിലെ ആ നടൻ താനല്ലെന്ന പ്രസ്താവനയുമായി ദിലീപ് തന്നെ രംഗത്തെത്തി. തന്റെ വീട്ടിൽ ഒരു പോലീസുകാരനും മഫ്തിയിലോ പോലീസ് വരുകയോ ഫോണിൽ ബന്ധപ്പെടുകയോ ചെയ്തിട്ടില്ല. തന്റെ അറിവിൽ ആലുവയിലെ മറ്റൊരു നടന്റെയും വീട്ടിലും പോലീസ് ഇതുവരെ അന്വേഷിച്ചിട്ടില്ലെന്നും ദിലീപ് പറഞ്ഞു. ദിലീപിനെ ചോദ്യം ചെയ്തിട്ടില്ലെന്ന് ആലുവ എസ് പി വ്യക്തമാക്കുകയും ചെയ്തിരുന്നു.
Post Your Comments