CinemaNEWS

‘രക്ഷാധികാരി’യായി ബിജു മേനോന്‍, ‘ഈ’ രഞ്ജന്‍ പ്രമോദ് ചിത്രം വ്യത്യസ്ഥമാകുന്നതിങ്ങനെ

രഞ്ജന്‍ പ്രമോദ് ബിജുമേനോനെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കുന്ന സിനിമയാണ് ‘രക്ഷാധികാരി’. ചിത്രത്തില്‍ 100 കഥാപാത്രങ്ങള്‍ അണിനിരക്കുന്നു എന്നതാണ് രക്ഷാധികാരിയുടെ പ്രധാന സവിശേഷത. ഫോട്ടോഗ്രാഫര്‍ എന്ന സിനിമയ്ക്ക് ശേഷം വലിയ ഒരു ഇടവേളയെടുത്തു കൊണ്ടായിരുന്നു രഞ്ജന്‍ പ്രമോദ് മലയാള സിനിമയിലേക്ക് മടങ്ങി വന്നത്. എന്നാല്‍ രണ്ടാം വരവിലും രഞ്ജന്‍ പ്രമോദിന് കാലിടറി. രണ്ടാം വരവില്‍ യുവനിരയെ കൂട്ട്പിടിച്ചു രഞ്ജന്‍ പ്രമോദ് ഒരുക്കിയ ചിത്രമായിരുന്നു ‘റോസ് ഗിറ്റാറിനാല്‍’ പക്ഷേ ചിത്രം ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് സത്യന്‍-അന്തിക്കാട് മോഹന്‍ലാല്‍ ടീമിന്‍റെ ചിത്രത്തിന് തിരക്കഥ എഴുതി കൊണ്ട് വീണ്ടും സിനിമാ രംഗത്ത് രഞ്ജന്‍ പ്രമോദ് സജീവമായി. ഇപ്പോള്‍ പുതിയൊരു പരീക്ഷണ ചിത്രമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് രഞ്ജന്‍. ഒരാളുടെ മാത്രം കഥ വിവരിക്കാതെ അനേകം ആളുകളിലൂടെ ജീവിത യാത്രകള്‍ പങ്കുവെയ്ക്കുന്ന സിനിമയാണ് രക്ഷാധികാരി. ജലവകുപ്പിലെ ഒരു ഉദ്യോഗസ്ഥനായിട്ടാണ് ബിജുമേനോന്‍ ചിത്രത്തിലെത്തുന്നത്. ഹന്നാ റെജിയാണ് ചിത്രത്തിലെ നായിക. ഏപ്രില്‍ ആദ്യ വാരത്തോടെ രക്ഷാധികാരിയുടെ ചിത്രീകരണം ആരംഭിക്കും.

shortlink

Related Articles

Post Your Comments


Back to top button