CinemaGeneralNEWS

പള്‍സര്‍ സുനിയുടെ അഭിഭാഷകനെതിരെ വിമര്‍ശനവുമായി ഭാഗ്യലക്ഷ്മി

നടിയെ ആക്രമിച്ച കേസില്‍ കോടതിയില്‍ കീഴടങ്ങാന്‍ എത്തിയ പ്രതി പള്‍സര്‍ സുനിയെ പൊലീസ് അറസ്റ്റ് ചെയ്ത രീതി വളരെ ഇഷ്ടപ്പെട്ടെന്ന് ഭാഗ്യലക്ഷ്മി. എന്നാല്‍ ഇവരെ രക്ഷപ്പെടാന്‍ സൗകര്യം ഏര്‍പ്പാടാക്കിയ അഭിഭാഷകന്‍ നികൃഷ്ട ജന്മത്തിന് ഉടമയാണെന്നും ഭാഗ്യലക്ഷ്മി പ്രതികരിച്ചു.

ആ അഭിഭാഷകന്റേത് നികൃഷട്മായ ജന്മമാണ്. എന്തുതന്നെ തൊഴില്‍ ധര്‍മമായാലും അത് ഇങ്ങനല്ല ചെയ്യേണ്ടത്. വക്കീലിന്റെ ഉടുപ്പും അണിഞ്ഞ് ഹെല്‍മറ്റും വച്ച് ഒരു പ്രതിയെ ഇങ്ങനെ കോടതിയില്‍ കൊണ്ടുവന്ന അയാളാണ് ഈ ലോകത്തെ ഏറ്റവും വലിയ ക്രിമിനലെന്നു ഭാഗ്യലക്ഷ്മി അഭിപ്രായപ്പെട്ടു.

പൊലീസ് ഇങ്ങനെ തന്നെ ചെയ്യണം. ഇത് തന്നെയാണ് ശരിയെന്നും കോടതിയില്‍ നടന്ന സംഭവത്തെ നൂറുശതമാനം ന്യായീകരിക്കുന്നുവെന്നും അവര്‍ പറഞ്ഞു. പൊലിസീനോട് പലകാര്യങ്ങളില്‍ അതൃപ്തി തോന്നിയിട്ടുണ്ടെങ്കിലും ഈ വിഷയത്തില്‍ കോടതിയില്‍ ഇത്തരത്തില്‍ പ്രവര്‍ത്തിച്ച പൊലീസിനെ അഭിനന്ദിക്കാതിരിക്കാന്‍ വയ്യ. എന്നാല്‍ ഈ ക്രിമിനലുകള്‍ക്ക്പിന്നില്‍ ആരോ ഭംഗിയായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button