യുവ നടി ആക്രമിക്കപ്പെട്ടതിനു ശേഷം അഭയം തേടിയത് സംവിധായകനും നടനുമായ ലാലിന്റെ വീട്ടില്‍ ആയിരുന്നു. ഈ ആക്രമണ സംഭവത്തില്‍ പ്രമുഖ താരങ്ങള്‍ക്കടക്കം ചിത്രത്തിന്റെ സംവിധായകനും പങ്കുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വന്നിരുന്നു. പ്രതി സുനിയെ പോലീസ് അറസ്റ്റ് ചെയ്ത ശേഷം സംവിധായകന് ലാല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
പള്‍സര്‍ സുനിയെ അറസ്റ്റ് ചെയ്തതില്‍ സന്തോഷമുണ്ട്. സംഭവമായി ബന്ധപ്പെട്ട് തന്റെ പേര് വലിച്ചിഴക്കുന്നതില്‍ തനിക്ക് വിഷമം ഇല്ലെന്നും സത്യം എല്ലാവര്ക്കും അറിയാമെന്നും ലാല്‍ പ്രതികരിച്ചു. ലാലിന്റെ മകനും സംവിധായകനുമായ ജീന്‍ ഒരുക്കുന്ന പുതിയ ചിത്രത്തില്‍ പത്തു ദിവസം നീണ്ടുനില്‍ക്കുന്ന ഒരു കല്ല്യാണ സീക്വന്സിന്സ് ഉണ്ടായിരുന്നു. ഇതിനായി ഒരുപാട് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ എത്തിയിരുന്നു. ഇതേത്തുടര്‍ന്ന് പുറത്തുനിന്ന് വിളിക്കേണ്ടിവന്ന വാഹനത്തിന്റെ ഡ്രൈവറായി വന്നയാളാണ് ഡ്രൈവര്‍ സുനിയെന്നു ലാല്‍ കൂട്ടിച്ചേര്‍ത്തു.
സെറ്റില്‍ സുനിയുടെ പെരുമാറ്റം മാന്യമായിരുന്നു. കൃത്യമായി ജോലി ചെയ്യുകയും ആവശ്യത്തിന് മാത്രം സംസാരിക്കുകയും ചെയ്തിരുന്ന അയാള്‍ സെറ്റില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നുവെന്നും ഹണി ബി 2 ന്റെ ചിത്രീകരണത്തിന് ഗോവയില്‍ പോയപ്പോഴും കൂടെയുണ്ടായിരുന്ന അയാള്‍ നന്നായിട്ടാണ് പെരുമാറിയതെന്നും ലാല്‍ പറയുന്നു. പക്ഷെ അയാള്‍ ഇത്ര അപകടകാരിയാണെന്ന് അറിഞ്ഞിരുന്നില്ല. പിടികൂടിയതില്‍ സന്തോഷിക്കുന്നു. ലാല്‍ വ്യക്തമാക്കി.
പല മാധ്യമങ്ങളും വ്യാജ വാര്‍ത്തകളാണ് പടച്ചുവിടുന്നത്. ചിത്രീകരണം പൂര്‍ത്തിയായ ചിത്രത്തിനു വേണ്ടിയല്ല നടി എറണാകുളറത്തേക്ക് പോയത്. സംഭവദിവസം നടി സഹനിര്‍മാതാവിനെ വിളിച്ച് തൃശൂരിലേക്ക് വണ്ടി എത്തിക്കാമോ എന്ന് ചോദിച്ചു. അതിനായി വണ്ടി വിട്ടു നല്‍കുകയായിരുന്നുവെന്നും ലാല്‍ പറയുന്നു. രമ്യാനമ്പീശന്റെ വീട്ടില്‍ താമസിക്കാനായിരുന്നു നടി എറണാകുളത്തേക്ക് പോയത്. അല്ലാതെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments