ബോളിവുഡില്‍ ഏറ്റവും ഹിറ്റായ ചിത്രമാണ് കുച്ച് കുച്ച് ഹോതാ ഹേ’. ഷാരുഖ് ഖാന്, കജോള്‍, റാണി മുഖര്‍ജി എന്നിവര്‍ തകര്‍ത്തഭിനയിച്ച ഈ ചിത്രം ബോളിവുഡിലെ ഒരു താര സുന്ദരിക്ക് നഷ്ടമായിരുന്നുവെന്ന് വെളിപ്പെടുത്തുന്നു. ചിത്രത്തിലെ റാണി മുഖര്‍ജിയുടെ വേഷത്തില്‍ ആദ്യം അഭിനയിക്കാനായി ഓഫര്‍ ലഭിച്ചിരുന്നതെന്ന് തനിക്കായിരുന്നു വെളിപ്പെടുത്തുകയാണ് മുന്‍ ലോക സുന്ദരി ഐശ്വര്യ റായ്. ഫിലിം ഫെയറിന്റെ ഒരു അഭിമുഖത്തിലാണ് ഐശ്വര്യ ഇക്കാര്യം പറഞ്ഞത്.
ആ സമയം മറ്റൊരു സിനിമയില്‍ കരാറെടുത്തിരിക്കുകയായിരുന്നുവെന്നും അതുകൊണ്ട് അഭിനയിക്കാന്‍ സാധിച്ചില്ലയെന്നും താരം പറയുന്നു. റാണി മുഖര്‍ജി ആ ഭാഗം മനോഹരമായി തന്നെ ചെയ്തിരുന്നെന്നു താരം അഭിപ്രായപ്പെടുന്നു.
Post Your Comments