സുഹൃത്തുക്കളെപ്പോലും ഭയപ്പെടേണ്ട കാലം; ഷംന കാസിം അനുഭവം പങ്കുവയ്ക്കുന്നു

കൊച്ചിയില്‍ നടി ആക്രമണത്തിനിരയായ സാഹചര്യത്തില്‍ നിരവധി യുവനടിമാര്‍ അവരുടെ നിലപാടുകള്‍ സംഭവുമായി ബന്ധപ്പെട്ട് വ്യക്തമാക്കുകയുണ്ടായി. ഒടുവില്‍ നടി ഷംനാ കസിമാണ് തന്‍റെ അഭിപ്രയാങ്ങള്‍ തുറന്നു പറഞ്ഞു കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.

ഇന്നത്തെ കേരളം സുരക്ഷിതമല്ലെന്നും, സുഹൃത്തുക്കളെ പോലും ഭയക്കേണ്ട കാലമാണിതെന്നും ഷംന പറയുന്നു. പഴയകാലങ്ങളില്‍ യുവാക്കള്‍ സംരക്ഷകര്‍ ആയിരുന്നു. ഇന്ന് അതൊക്കെ മാറി. സുഹൃത്തുക്കളെ അടക്കം എല്ലാവരെയും കണ്ടും നോക്കിയും സൂക്ഷിച്ച് നിൽക്കണം. നടിക്കെതിരെ നടന്ന ആക്രമണത്തിനെതിരെ ശക്തമായ നടപടി ഉണ്ടാകണമെന്നും ഷംന പ്രതികരിച്ചു. . നേരെത്തെയും ക്രൂര കൃത്യങ്ങള്‍ കേരളത്തില്‍ ഉണ്ടായിട്ടുണ്ട്. കുറ്റകൃത്യങ്ങള്‍ക്ക് കൃത്യമായ ശിക്ഷ നല്‍കാന്‍ ഇവിടെയുള്ള ഭരണകൂടങ്ങള്‍ക്ക് സാധിക്കുന്നില്ലെന്നും നടി കുറ്റപ്പെടുത്തി.

Share
Leave a Comment