മലയാളത്തില്‍ വളരെ ചുരുങ്ങിയ ചില ചിത്രങ്ങളിലൂടെതന്നെ പ്രേക്ഷക സ്വീകാര്യത നേടിയ നടനാണ് ടൊവീനോ തോമസ്. എസ്രയുടെ വിജയം ആഘോഷിക്കുന്ന ടൊവീനോ ഓരോ ചിത്രത്തിനും അതിലെ കഥാപാത്രത്തിനും വേണ്ടി കൂടുതല്‍ വര്‍ക്ക് ഔട്ട് നടത്താറുണ്ട്. അതിനെക്കുറിച്ച് ടൊവീനോ വെളിപ്പെടുത്തുന്നു. ടൊവീനോ ഒരു ഗുസ്തിതാരമായാണ് ഗോദയില്‍ എത്തുക. അതിലെ ശരീരഘടനയെകുറിച്ച് ടൊവീനോ വെളിപെടുത്തുന്നു.
ഗപ്പി കഴിഞ്ഞാണ് ഗോദ ഷൂട്ടിംഗ് ആരംഭിച്ചതെങ്കിലും ഗപ്പിയുടെ സമയത്ത് തന്നെ ഗോദയ്ക്ക് വേണ്ടി വര്‍ക്കൗട്ട് ചെയ്തു തുടങ്ങിയെന്നു താരം പറയുന്നു. ഗോദയില്‍ ഒരു ഗുസ്തിക്കാരനെപ്പോലെ തോന്നിക്കുന്ന ശരീര ഘടനയാണ് സ്വീകരിച്ചത്. സുന്ദരനായി കാണപ്പെടാനോ, അങ്ങനെയൊരു പേര് കിട്ടാനോ വേണ്ടിയല്ല നല്ല നടനെന്നറിയപ്പെടുവാന്‍ വേണ്ടി ചെയ്യുന്ന കാര്യങ്ങളാണെല്ലാം. ഓരോ സിനിമയിലും സുന്ദരനാകുക എന്നതിനേക്കാള്‍ ആ കഥാപാത്രമാകുക എന്നതാണ് ലക്ഷ്യമെന്നും താരം പറയുന്നു.
മറ്റുള്ള ഇന്‍ഡസ്ട്രീസിനെപ്പോലെ ഇത് ഇങ്ങനെ ചെയ്യാം, അങ്ങനെ ചെയ്യാം എന്നു തീരുമാനിച്ച് ലുക്കിലോ, ബോഡിയിലോ മാറ്റങ്ങള്‍ വരുത്താന്‍ സാവകാശമോ, സമയമോ, സൗകര്യമോ, സാമ്പത്തിക സ്ഥിതിയോ നമ്മുടെ ഇന്‍ഡസ്ട്രിയിലില്ല. മറ്റുള്ളവരെ അപേക്ഷിച്ച് നമ്മള്‍ ഒരുപാട് പരിമിതികളില്‍ നിന്നുകൊണ്ട് ചെയ്യേണ്ടതാണിതൊക്കെ. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഞാന്‍ ചെയ്ത സിനിമകളുടെ എണ്ണം വളരെ കുറവായിരുന്നു. എന്നിലേക്കു വന്നവയില്‍ ഏറ്റവും നല്ലതെന്ന് തോന്നിയവയാണ് താന്‍ തിരഞ്ഞെടുത്തതെന്നും അപ്പോള്‍
സിനിമകള്‍ക്കിടയിലും രൂപത്തില്‍ മാറ്റം വരുത്താന്‍ സമയമുണ്ടായിരുന്നുവെന്നും ടൊവീനോ പറയുന്നു
Post Your Comments