GeneralNEWS

പൂരത്തിന് കരിമരുന്ന് ആവശ്യമോ? പ്രതികരണവുമായി പൂരങ്ങളുടെ നാട്ടിലെ സിനിമാ താരം

ഉത്സവങ്ങള്‍ക്ക് വെടിക്കെട്ട് നടത്താനുള്ള അനുമതി നിഷേധത്തിനെതിരെ പൂര പ്രേമികള്‍ പ്രതിഷേധം തുടരുകയാണ്. കൊല്ലം പരവൂര്‍ പുറ്റിംഗല്‍ വെട്ടിക്കെട്ട് അപകട ദുരന്തത്തിന്‍റെ പാശ്ചാത്തലത്തിലാണ് കരിമരുന്ന് പ്രയോഗത്തിന് കോടതി നിയന്ത്രണം ഏര്‍പ്പെടുത്തിയത്. പൂരങ്ങളുടെ ആകര്‍ഷണമായ കരിയും,കരിമരുന്നും വേണമെന്നാണ് തൃശൂര്‍ സ്വദേശി കൂടിയായ സിനിമാ താരം ടോവിനോ പറയുന്നത്. ഫേസ്ബുക്കിലാണ് ടോവിനോ തന്‍റെ അഭിപ്രായം പങ്കുവെച്ചത്.

ടോവിനോയുടെ ഫേസ്ബുക്ക് പോസ്റ്റ്‌ വായിക്കാം

ഒരു തൃശൂർക്കാരനായതിൽ ഞാൻ ഏറ്റവും കൂടുതൽ അഭിമാനിച്ച കാര്യങ്ങളിൽ ഒന്ന് ലോകമെമ്പാടും അറിയപ്പെടുന്ന തൃശ്ശൂർ പൂരത്തിന്റെ നാട്ടുകാരനാണെന്നുള്ളതാണ് !കരിവീരന്മാരുടെ എഴുന്നള്ളിപ്പും കരിമരുന്ന് പ്രയോഗങ്ങളും തന്നെയാണ് തൃശ്ശൂർ പൂരത്തിന്റെ മുഖമുദ്ര!
അത് പൂർണ്ണമായും ഇല്ലാതാക്കുന്നതിലും നല്ലത് , വേണ്ട സംവിധാനങ്ങളും മുൻകരുതലുകളും ഒരുക്കി പൂരത്തിന്റെ മാറ്റു കുറയാതെ നമ്മുടെ സംസ്‌കാരം കാത്തുസൂക്ഷിക്കുന്നതാണെന്നു ഞാൻ വിശ്വസിക്കുന്നു !
പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരം എന്നും അങ്ങനെ തന്നെ ആയിരിക്കട്ടെ !
നന്ദി !!

shortlink

Post Your Comments


Back to top button