കേരളത്തില്‍ ഇപ്പോള്‍ ഒരു നടിക്ക് നേരെ നടന്ന ആക്രമണത്തില്‍ സിനിമാ ലോകം മഴുവന്‍ പിന്തുണയുമായി എത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ നിരവധി നടികള്‍ തങ്ങള്‍ക്കു മുന്‍പ് അനുഭവപ്പെട്ട സമാന സന്ദര്‍ഭങ്ങള്‍ വെളിപ്പെടുത്തുകയുണ്ടായി. ഇപ്പോള്‍ വിവാദമായിരിക്കുകയാണ് ഗായിക സുചിത്ര ധനുഷിനെതിരെ ചെയ്ത ഒരു ട്വീറ്റ്.
ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിനിടയില്‍ തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞ ഗായിക സുചിത്ര കാര്‍ത്തികിന്റെ ട്വീറ്റില്‍ പാര്‍ട്ടിയിലെ തിരക്കിനിടയില്‍ ആരോ തന്റെ കൈപിടിച്ചു തിരിച്ചെന്നും നടന് ധനുഷിനൊപ്പം വന്ന ആരോ ആണ് ഇങ്ങനെ ചെയ്തതെന്നും സുചിത്ര വ്യക്തമാക്കുന്നു. കയ്യില്‍ രക്തം കട്ടപിടിച്ചു കിടക്കുന്ന ചിത്രങ്ങള്‍ ഗായിക ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ധനുഷിന്റെ പേര് ഹാഷ് ചെയ്തുകൊണ്ടാണ് സുചിത്ര പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ സംഭവത്തിന്റെ മുഴുവന്‍ വിവരങ്ങളും ലഭ്യമല്ല.
എന്തുതന്നെയായാലും ധനുഷിനെതിരെ വന്ന ട്വീറ്റ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിക്കഴിഞ്ഞു.
സുചിത്ര പ്രശസ്തിക്കുവേണ്ടി മെനഞ്ഞ കള്ളക്കഥയാണ് ഇതെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. താന്‍ ആക്രമിക്കപ്പെട്ടുവെന്നും സത്യമല്ലാതെ മറ്റൊന്നും പറഞ്ഞിട്ടില്ലെന്നുമാണ് ഇതേ സംബന്ധിച്ച് ഏറ്റവുമൊടുവില്‍ സുചിത്ര ചെയ്ത ട്വീറ്റിലുള്ളത്. ധനുഷിന്റെ പ്രതികരണങ്ങളൊന്നും ഇതുവരെ പുറത്തു വന്നിട്ടില്ല. എന്നാല്‍ കുറേ ട്രോളുകളും ഇതേ സംബന്ധിച്ച് പുറത്തുവന്നു.
കോഫി വിത് സുചി എന്ന ചാറ്റ് ഷോയിലൂടെയാണ് സുചിത്ര ഏവര്‍ക്കും സുപരിചിതയായത്.
I didn’t want to out this #Dhanush I always play fair. But @SadhguruJV Won’t stop messing. So war, it is. pic.twitter.com/MEsWm0bnwq
— Suchi (@suchitrakarthik) February 21, 2017
Post Your Comments