
പ്രമുഖ യുവ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നിർണായക തെളിവായ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കൊച്ചിയില്‍ രാത്രിയില്‍ കാറില്‍ സഞ്ചരിച്ച നടിയെ അപമാനിക്കാന്‍ ശ്രമിച്ച ശേഷം രക്ഷപ്പെടും മുൻപ് സുനി ഒരാളുമായി കൂടിക്കാഴ്ച നടത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മണികണ്ഠനെയും വിജീഷിനെയും മാറ്റിനിർത്തിയായിരുന്നു കൂടിക്കാഴ്ച സുനി നടത്തുന്നത്. ഇതിനൂ ശേഷമാണ് സുനി അമ്പലപ്പുഴയിലേയ്ക്ക് പോയത് . സുനി കണ്ടത് ആക്രമണത്തിന് പിന്നിലെ ആസൂത്രകനെയാണോ എന്ന സംശയം ബലപ്പെടുകയാണ്.
നടിയെ ആക്രമിച്ചത് ഒരു സ്ത്രീയുടെ ക്വട്ടേഷനാണെന്ന് അറസ്റ്റിലായ മണികണ്ഠൻ മൊഴി നൽകിയിരുന്നു. ആക്രമണത്തിനിടെ പള്‍സര്‍ സുനി ഇക്കാര്യം പലതവണ നടിയോട് പറഞ്ഞിരുന്നതായും മണികണ്ഠന്‍ പൊലീസിനോട് വെളിപ്പെടുത്തി. നടിയും ഇത് വെളിപ്പെടുത്തി. എന്നാല്‍ കേസില്‍ തെറ്റിദ്ധാരണ പരത്താന്‍ സുനി പറഞ്ഞ കള്ളക്കഥയാവാം ഇതെന്നും പോലീസ് പറയുന്നു. മനോരമാ ന്യൂസ് ആണ് വീഡിയോ പുറത്തുവിട്ടത്
വീഡിയോ കടപ്പാട് മനോരമ ന്യൂസ്
Post Your Comments