GeneralNEWS

നടിക്കെതിരെയുള്ള ആക്രമണം; താരസംഘടനയായ അമ്മയുടെ നിലപാടിനെ പരിഹസിച്ച് ആഷിക് അബു

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് നടിമാര്‍ ഒറ്റയ്ക്ക് സഞ്ചരിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ചലച്ചിത്ര താരസംഘടനയായ അമ്മ നിര്‍ദ്ദേശം വെച്ചിരുന്നു.
ഇതിന്‍റെ പാശ്ചാത്തലത്തിലായിരുന്നു അമ്മ സഘടനയെ ട്രോളി കൊണ്ട് ആഷിക് അബു ഫേസ്ബുക്കിലൂടെ തന്‍റെ നിലപാട് വ്യക്തമാക്കിയത്.

‘നടികള്‍ ഒറ്റക്ക് യാത്ര ചെയ്യുന്നത് നിര്‍ത്തുക’ എന്ന ചരിത്രപരവും പുരോഗമനപരവുമായ അഭിപ്രായം മുന്നോട്ടുവെച്ച ‘അമ്മ’ എന്ന ‘കലാകാരന്മാരുടെ’ സംഘടനയെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല-ആഷിക് അബു

ഏതു സമയത്തായാലും നടിമാര്‍ക്ക് വാഹനങ്ങളില്‍ ഒറ്റയ്ക്ക് സഞ്ചരിക്കേണ്ടിവരേണ്ട സാഹചര്യം ഉണ്ടാകരുതെന്നായിരുന്നു ‘അമ്മ’യുടെ നിര്‍ദ്ദേശം.

shortlink

Post Your Comments


Back to top button