CinemaGeneralNEWS

ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കേണ്ട; സിനിമാ സംഘടനകള്‍

കേരളത്തില്‍ യുവ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മാധ്യമങ്ങള്‍ ചില താരങ്ങളെ വ്യക്തിഹത്യ ചെയ്യുകയാണെന്ന് താരസംഘടനായ അമ്മയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും അഭിപ്രായപ്പെട്ടു. അഭ്യൂഹങ്ങളുടെയും കെട്ടിച്ചമച്ച ആരോപണങ്ങളുടെയും അടിസ്ഥാനത്തിലാണ് നിന്ദ്യമായ ഈ വ്യക്തിഹത്യ മാധ്യമങ്ങള്‍ നടത്തുന്നതെന്ന് അമ്മ പ്രസിഡന്റ് ഇന്നസെന്റും ജനറല്‍ സെക്രട്ടറി മമ്മൂട്ടിയും നടത്തിയ സംയുക്ത പ്രസ്താവനയില്‍ പറയുന്നു.

ദിലീപിനെതിരായ വ്യക്തിഹത്യയെ ചെറുക്കണമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും നിലപാടെടുത്തിട്ടുണ്ട്. അന്വേഷണം വൈകുന്നതിലും മുഖ്യപ്രതി പള്‍സര്‍ സുനിയെ പോലീസിന് പിടികൂടാനാകാത്തതിലും ഫിലിം ചേംബറും അതൃപ്തി പ്രകടിപ്പിച്ചു. ദിലീപിനെ ചോദ്യം ചെയ്തതായി ചില മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്ത നല്‍കിയതിനെതിരെയും സംഘടനകള്‍ പ്രതിഷേധം അറിയിച്ചു. ദിലീപിനെ ചോദ്യം ചെയ്തിട്ടില്ലെന്ന് ആലുവ എസ് പി വ്യക്തമാക്കി.

ചാനല്‍ ചര്‍ച്ചകളില്‍ താരങ്ങള്‍ക്കെതിരെ വ്യക്തിഹത്യയുണ്ടായെന്ന വിലയിരുത്തല്‍ പ്രകാരം താരസംഘടനയില്‍ ഉള്ളവരോ ഫെഫ്കയില്‍ ഉള്ളവരോ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികളോ ചാനലുകളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ പങ്കെടുക്കേണ്ടതില്ലെന്നാണ് രഹസ്യ തീരുമാനം.

shortlink

Related Articles

Post Your Comments


Back to top button