GeneralNEWS

കുടുംബ ജീവിതത്തിലും അതുതന്നെയാണ് സംഭവിച്ചത്; ഭാഗ്യലക്ഷ്മി

നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി ഒരു സ്വകാര്യ ചാനലില്‍ നടത്തി വന്നിരുന്ന ചാനല്‍ പ്രോഗ്രാമില്‍ നിന്ന് നേരെത്തെ പിന്മാറിയിരുന്നു. പാര്‍ട്ടിക്കുള്ളില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടായിട്ടല്ല പ്രോഗ്രാം നിര്‍ത്തിയതെന്ന് ഭാഗ്യലക്ഷ്മി വ്യക്തമാക്കുന്നു.

“അവര്‍ വിളിച്ചു പ്രോഗ്രാം അവസാനിപ്പിക്കുന്നു എന്ന് പറയുന്നതിനേക്കാള്‍ ഞാന്‍ പോകുന്നു എന്ന് അങ്ങോട്ട്‌ പറയുന്നതല്ലേ നല്ലതെന്നും എനിക്ക് തോന്നി. ജീവിതത്തില്‍ ഇതുവരെ ഒരാള്‍ക്കും എന്നോട് നോ പറയാന്‍ ഞാന്‍ അവസരം കൊടുത്തിട്ടില്ല. ഡബ്ബിംഗ് സമയത്തു പോലും ഈ ശബ്ദം കഥാപാത്രത്തിനു യോജിക്കുന്നില്ല എന്ന് ആര്‍ക്കും പറയാന്‍ ഞാന്‍ അവസരം നല്‍കിയിട്ടില്ല. സിനിമ കണ്ടിട്ട് എന്‍റെ ശബ്ദം കഥാപാത്രത്തിന് യോജിക്കുന്നില്ലെന്ന് തോന്നിയാല്‍ അത് തുറന്നു പറഞ്ഞു പിന്മാറുകയും എനിക്ക് ഇടമില്ലെന്ന് കണ്ടാല്‍ മനപൂര്‍വ്വം ഒഴിഞ്ഞു മാറുകയുമാണ് പതിവ്. എനിക്കര്‍ഹാമായ സ്നേഹവും പരിഗണനയും കിട്ടാത്തിടത്തുനിന്ന് ഇറങ്ങിപോകുന്നയാളാണ് ഞാന്‍. കുടുംബ ജീവിതത്തിലും അതു തന്നെയാണ് സംഭവിച്ചത്”.ഭാഗ്യലക്ഷ്മി

shortlink

Related Articles

Post Your Comments


Back to top button