GeneralNEWS

എങ്കില്‍ എന്നോട് പറ ‘ഐ ലവ്യൂന്ന്’ വിസ്മയമാകുന്ന ലാലേട്ടന്‍ കുറുമ്പ്!

ഫ്ലവേഴ്സ് ടിവിയിലെ കുട്ടികളുടെ റിയാലിറ്റി ‘ഷോ’യായ ‘കട്ടുറുമ്പി’ലെ ‘കുട്ടിത്താര’ത്തിന്റെ പ്രകടനം പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നു. ഇതിനോടകം വിവിധ മോഹന്‍ലാല്‍ കഥാപാത്രങ്ങള്‍ ചെയ്തു കഴിഞ്ഞു ‘കട്ടുറുമ്പ്’ ടീമിലെ മത്സരാര്‍ത്ഥിയായി എത്തുന്ന കൊച്ചു മിടുക്കന്‍. വ്യത്യസ്തമായ ഒരുപാട് ഡബ്മാഷ്‌ സോഷ്യല്‍ മീഡിയ വഴി ഹിറ്റാണെങ്കിലും മോഹന്‍ലാലിനെ അനുകരിച്ചു കൊണ്ടുള്ള ഡബ്മാഷ്‌ തീരെകുറവാണ്. അതിനെയെല്ലാം മറികടന്നു കൊണ്ടാണ് കട്ടുറുമ്പിലെ കുട്ടികുറുമ്പന്‍ പ്രേക്ഷകര്‍ക്ക് കൗതുകമായി മാറുന്നത്.

മോഹന്‍ലാലിന്‍റെ മാനറിസങ്ങള്‍ അതേപടി പകര്‍ത്തുന്ന ഈ ബേബി മോഹന്‍ലാല്‍ തന്നെയാണ് കട്ടുറുമ്പ് ഷോയുടെ ആകര്‍ഷണം. വന്ദനമെന്ന സിനിമയില്‍ മോഹന്‍ലാല്‍ നായികയോട് പ്രണയാഭ്യര്‍ത്ഥന നടത്തുന്ന രംഗം മലയാളി പ്രേക്ഷകര്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല. മോഹന്‍ലാല്‍ ആ സീനുകളില്‍ പ്രകടമാക്കുന്ന ഭാവചേഷ്ടകള്‍ അതേ രീതിയില്‍ അഭിനയിച്ചു തകര്‍ക്കുകയാണ് കട്ടുറുമ്പിലെ കുട്ടിത്താരം.സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയ വന്ദനത്തിലെ ഡബ്മാഷ്‌ ഇതിനോടകം ലക്ഷകണക്കിന് ആളുകള്‍ കണ്ടുകഴിഞ്ഞു. ദേവാസുരത്തിലെ നീലകണ്ഠനായി കട്ടുറുമ്പിലെ ബേബി മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രകടനം ശ്രദ്ധേയമായിരുന്നു. പേളി മാണി അവതാരകയായി എത്തുന്ന കട്ടുറുമ്പിന്‍റെ വിധികര്‍ത്താവ്‌ നടി ശ്വേത മേനോനാണ്. തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി എട്ട് മണിക്കാണ് കട്ടുറുമ്പ് സംപ്രേഷണം ചെയ്യുന്നത്. നിരവധി കുട്ടി കുറുമ്പന്‍മാരും കുറുമ്പത്തികളും അണിനിരക്കുന്ന ഫ്ലവേഴ്സ് ടിവിയിലെ കട്ടുറുമ്പ് എന്ന റിയാലിറ്റി ഷോ ഇതിനോടകം പ്രേക്ഷകരുടെ പ്രിയപ്പെട്ട പ്രോഗ്രാമായി മാറികഴിഞ്ഞു.

shortlink

Post Your Comments


Back to top button