ഓരോ നാട്ടിലെയും ഭക്ഷണരീതികള്‍ വ്യതസ്തമാണെന്നു നമുക്കെല്ലാവര്‍ക്കുമറിയാം. നമ്മള് നികൃഷ്ടമായി കാണുന്ന ചില ജീവികളെ മറ്റു ചില രാജ്യങ്ങള്‍ ഭക്ഷണമാക്കാറുണ്ട്. പാമ്പിനെയും തേളിനെയും എട്ടുകാലിയെയുമൊക്കെ ചില മനുഷ്യർ പുറംരാജ്യങ്ങളില്‍ ഭക്ഷണമാക്കുന്നു. ഇവിടെ ഒരു ചലച്ചിത്രത്തിന്റെ പ്രൊമോഷന് പാരിപാടിയുമായി ബന്ധപ്പെട്ട് കുക്കറി ഷോ നടത്തുകയാണ് ഹോളിവുഡ് സുന്ദരി ആഞ്ജലീന ജോളി. എട്ടുകാലിയെയും തേളിനെയും ഭക്ഷണമാക്കുകയാണ് ഈ താര സുന്ദരി.
നടി സംവിധാനം ചെയ്യുന്ന ഹോളിവുഡ് ചിത്രം ഫസ്റ്റ് ദേ കിൽഡ് മൈ ഫാദർ എന്ന സിനിമയുടെ പ്രചാരണവുമായി അനുബന്ധപ്പെട്ടാണ് താരം ഇങ്ങനെയൊരു കുക്കറി ഷോ നടി സംഘടിപ്പിച്ചത്. കംബോഡിയയിൽ വച്ച് സംഘടിപ്പിച്ച പരിപാടിയില്‍
സിനിമയിലെ അണിയറപ്രവർത്തകരും ആഞ്ജലീനയുടെ കുട്ടികളും പരിപാടിയിൽ പങ്കെടുക്കുകയും ഭക്ഷണം രുചിക്കുകയും ചെയ്തു.
വീഡിയോ കാണാം
Post Your Comments