ഇപ്പോള്‍ കേരളീയ സമൂഹം വലിയ രീതിയില്‍ ചര്‍ച്ച ചെയ്യുന്ന വിഷയമാണ് യുവ നടിക്ക് നേരെയുണ്ടായ ആക്രമണം. ഈ വിഷയത്തില്‍ പ്രതികരണവുമായി സംവിധായകന് സത്യന് അന്തിക്കാട് രംഗത്തെത്തി. ഒരു സിനിമാ നടിക്കെതിരെയുള്ള ആക്രമണമെന്നതിലുപരി ഒരു പെണ്‍കുട്ടിയ്ക്ക് നേരിട്ട ദുരനുഭവമെന്നതലത്തിലാണ് സമൂഹം ഇതിനെ കാണേണ്ടതെന്നും ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെ ശിക്ഷിക്കാന്‍ അറബ് നാട്ടിലെ ശിക്ഷാരീതിയാണ് ഇവിടെ നടപ്പാക്കേണ്ടതുണ്ടെന്നും സത്യന് അന്തിക്കാട് പ്രതികരിച്ചു.
ക്രൂരത ചെയ്യുന്നവര്‍ക്ക് ക്രൂരമായ ശിക്ഷയാണ് നല്‍കേണ്ടത്. ആ പെണ്‍കുട്ടിയ്ക്ക് സംഭവിച്ചത് തന്നെ വളരെയധികം ഞെട്ടിച്ചുവെന്നും അദ്ദേഹം പറഞ്ഞു.കൂട്ടത്തിലൊരാള്‍ക്ക് ഇത്തരത്തിലൊരു ദുരനുഭവം ഉണ്ടാകുമ്പോള്‍ ഫെയ്സ്ബുക്കില്‍ കുറിയ്ക്കുന്നതിലുപരി ഒരേ മനസ്സോടെ ഇതിനെതിരെ എന്തു ചെയ്യാനാവുമെന്ന് ചിന്തിക്കുകയാണ് വേണ്ടതെന്നും ക്രിമിനലുകള്‍ കടന്നുകയറി നമ്മളിലേയ്ക്കെത്തും മുമ്പ് പ്രതികരിക്കേണ്ടതുണ്ടെന്നും സംവിധായകന് അഭിപ്രായപ്പെട്ടു.
പൊലീസിനും ഭരണാധികാരികള്‍ക്കും ചെയ്യാന്‍ കഴിയുന്നതിനേക്കാള്‍ ഒരു സമൂഹത്തിന്റെ കാഴ്ച്ചപ്പാടില്‍ മാറ്റം വരുത്താനാകുമെന്നും ആ മാറ്റം സമൂഹത്തില്‍ കൊണ്ടുവരാനും ഇത്തരം പ്രശ്നങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും എല്ലാവരും ഒത്തുചേര്‍ന്ന് ചിന്തിക്കേണ്ടതുണ്ടെന്നും സത്യന് അന്തിക്കാട് വ്യക്തമാക്കി.
Post Your Comments