‘പ്രാണസഖി ഞാന്‍ വെറുമൊരു പാമരനാം പാട്ടുകാരന്‍’ ഗാനഗന്ധര്‍വന്‍റെ ഈ സ്വരമാധുര്യം എത്ര തവണ കേട്ടാലും നമുക്ക് മതിവരികയില്ല. അത് പോലെ ഗാനഗന്ധര്‍വനെക്കുറിച്ച് അദ്ദേഹത്തിന്റെ പ്രാണസഖി എന്താണ് പറയുന്നതെന്ന് അറിയാനും നമുക്ക് ആഗ്രഹം ഉണ്ടാകും.
പ്രഭാ യേശുദാസ് ഗാനഗന്ധര്‍വ്വനെക്കുറിച്ച്
ദാസേട്ടനെ വിവാഹം കഴിക്കാന്‍ എനിക്ക് നൂറുവട്ടം സമ്മതമായിരുന്നു. അച്ഛനോട് പെണ്ണ് ചോദിക്കുമ്പോള്‍ ദാസേട്ടന്‍ പ്രത്യേകം പറഞ്ഞു. എസ്റ്റേറ്റും, പണവും കണ്ടിട്ടല്ല പ്രഭയെ ഇഷ്ടപ്പെട്ടത്.അവളെ മാത്രം തന്നാല്‍ മതിയെന്ന്. കല്യാണം കഴിഞ്ഞു വര്‍ഷങ്ങള്‍ ഇത്രയായെങ്കിലും ഇതുവരെയും ഞങ്ങള്‍ പിണങ്ങി ഇരുന്നിട്ടില്ല. ചെറിയ പിണക്കങ്ങളൊക്കെ ഉണ്ടായിട്ടുണ്ടെങ്കിലും അതൊക്കെ ദൈവാനുഗ്രഹത്താല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ മാറും. ദൈവം ഇന്നുവരെ തന്നതിലെല്ലാം ഹാപ്പിയാണ്. പരാതിയോ പരിഭവമോ ഇല്ല ഇതുവരെ അദ്ദേഹം എനിക്ക് സാധിച്ചു താരത്ത മോഹങ്ങളുമില്ല. ചില്ലറ പിണക്കമൊക്കെ ഉണ്ടാകുമെങ്കിലും ഞാന്‍ ദേഷ്യപ്പെടാറേയില്ല.
ദാസേട്ടന്‍ എല്ലാ പാട്ടുകളും കേള്‍ക്കുന്ന ആളാണ്. എല്ലാ ഗായകരെയും ശ്രദ്ധിക്കും. സംശയം ചോദിച്ച് ആരുവിളിച്ചാലും പറഞ്ഞുകൊടുക്കും. അദ്ദേഹത്തിന് ഏറ്റവും ഇഷ്ടം ഗുരുതുല്യനായ മുഹമ്മദ് റാഫിയുടെ പാട്ടുകളാണ്. ഹിന്ദി സംഗീതഞ്ജന്‍ രവീന്ദ്ര ജെയിന്‍ ഒരിക്കല്‍ പറഞ്ഞിരുന്നു കാഴ്ച കിട്ടിയാല്‍ തനിക്ക് ആദ്യം കാണേണ്ടത് ദാസേട്ടന്റെ മുഖമാണെന്ന്.
എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഗായകന്‍ ദാസേട്ടന്‍ തന്നെയാണ്. അന്നും ഇന്നും എന്നും അദ്ദേഹത്തിന്‍റെ ആരാധികയാണ് ഞാന്‍.
കടപ്പാട്;വനിത
Post Your Comments