BollywoodCinemaGeneralNEWS

അഖില്‍ അകിനേനിയുടെ വിവാഹം മുടങ്ങി!!

തെലുങ്ക് സൂപ്പര്‍താരം നാഗാര്‍ജുന -അമല ദമ്പതികളുടെ മകനും യുവനടനുമായ അഖില്‍ അകിനേനിയുടെ വിവാഹം മുടങ്ങിയതായി റിപ്പോര്‍ട്ട്. ദേശീയമാധ്യമങ്ങളിലാണ് ഇത്തരത്തില്‍ വാര്‍ത്ത നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ ഡിസംബറിലായിരുന്നു ഹൈദരാബാദിലെ പ്രമുഖ വ്യവസായിയായ ജി.വി.കെ റെഡ്ഡിയുടെ പേരക്കുട്ടിയും ഫാഷന്‍ ഡിസൈനറുമായ ശ്രേയ ഭൂപാലുമായുള്ള അഖിലിന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്.

വരുന്ന മെയില്‍ ഇറ്റലിയില്‍ വച്ചായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത്. എന്നാല്‍ കുടുംബാംഗങ്ങള്‍ക്കും അടുത്ത സുഹൃത്തുക്കള്‍ക്കും വിവാഹം റദ്ദാക്കിയ അറിയിപ്പ് ലഭിക്കുകയായിരുന്നു. കാരണം വ്യക്തമല്ല.

shortlink

Related Articles

Post Your Comments


Back to top button