
വിശ്വരൂപത്തിന്‍റെ രണ്ടാം ഭാഗം ഉടന്‍ പ്രതീക്ഷിക്കാമെന്ന് ഉലകനായകന്‍ കമല്‍ഹാസന്‍. ‘വിശ്വരൂപം’ രണ്ടാം ഭാഗത്തിന്‍റെ ആലോചനക്കിടെയാണ് സബാഷ് നായിഡുവിന്റെ ചിത്രീകരണം കമല്‍ ആരംഭിച്ചത്. സംവിധായകന്‍ രാജീവ് കുമാര്‍ അസുഖ ബാധിതനായി പിന്മാറിയതും കമലിന് വീഴ്ചയില്‍ കാലിന് പരിക്കേറ്റതും സബാഷ് നായിഡുവിന്റെ ചിത്രീകരണം അനിശ്ചിത്വത്തിലാക്കി. സബാഷ് നായിഡു ഉപേക്ഷിച്ചിട്ടില്ലെങ്കിലും അതിനു മുന്‍പേ വിശ്വരൂപത്തിന്‍റെ രണ്ടാം ഭാഗം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് കമല്‍ഹാസന്‍. ആറ് മാസങ്ങള്‍ക്കുള്ളില്‍ വിശ്വരൂപം രണ്ട് പൂര്‍ത്തീകരിക്കുമെന്നും കമല്‍ഹാസന്‍ ട്വിറ്ററിലൂടെ വ്യക്തമാക്കിയിരുന്നു. വിശ്വരൂപത്തിന്‍റെ ഒന്നാം ഭാഗത്തിന് അമേരിക്കയാണ് ലൊക്കേഷന്‍ ആയതെങ്കില്‍ രണ്ടാം ഭാഗം ഇന്ത്യയിലാണ് പറയുന്നത്. തീവ്രവാദികള്‍ക്കെതിരായ അഹമ്മദ് കശീമീരിയുടെ പുതിയ ദൗത്യമാണ് രണ്ടാം വിശ്വരൂപത്തിന്‍റെ പ്രമേയം.
Post Your Comments