GeneralNEWS

സിനിമയ്ക്ക് പിന്നാലെ മാധവിക്കുട്ടിയുടെ നാടകം; മലയാളത്തിന്‍റെ പ്രിയനടി നാടകത്തിലെ മാധവിക്കുട്ടിയാകും

മാധവിക്കുട്ടിയുടെ ജീവിതം പ്രമേയമാക്കി കമല്‍ ഒരുക്കുന്ന ആമി എന്ന ചലച്ചിത്രത്തിന് പിന്നാലെ മാധവിക്കുട്ടിയുടെ ജീവിതകഥ പങ്കുവയ്ക്കുന്ന നാടകവും അരങ്ങിലെത്താന്‍ തയ്യാറെടുക്കുന്നു. സിനിമയില്‍ മഞ്ജു വാര്യര്യാണ് മാധവിക്കുട്ടിയെങ്കില്‍ നാടകത്തിലെ മാധവിക്കുട്ടി മലയാളത്തിന്‍റെ പ്രിയനടി ഷീലയാണ്. നടനും സംവിധായകനുമൊക്കെയായ ജോയ് മാത്യുവാണ് നാടകത്തിന്‍റെ അണിയറ ശില്പി.

Untitled-2 copy

അഭിനയിക്കുകയും, ചെറുകഥ എഴുതുകയും, പാട്ട് എഴുതുകയുമൊക്കെ ചെയ്ത തനിക്ക് വലിയൊരാഗ്രഹം ബാക്കി നില്‍ക്കുന്നുവെന്ന് ഷീല ജോയ് മാത്യുവിനോട് ഒരു ചിത്രത്തിന്‍റെ ലോക്കെഷനിടെ പങ്കുവയ്ക്കുകയുണ്ടായി. എനിക്ക് അഭിനയിക്കാന്‍ വേണ്ടി ജോയ് മാത്യുവിന് ഒരു നാടകം എഴുതാമോ എന്നായിരുന്നു ഷീലയുടെ ചോദ്യം.
ഷീലയുടെ ആഗ്രഹം നിറവേറ്റാന്‍ ജോയ് മാത്യു മാധവിക്കുട്ടിയെ നാടകമാക്കി പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കും. മാതൃഭൂമി ആഴ്ചപതിപ്പിന് അനുവദിച്ച അഭിമുഖത്തിലാണ് ജോയ് മാത്യു ഇക്കാര്യം വ്യക്തമാക്കിയത്.

shortlink

Post Your Comments


Back to top button