CinemaGeneralNEWS

വന്നിട്ട് പത്തുമുപ്പത് കൊല്ലമൊക്കെയായി,പക്ഷേ ഇങ്ങനെ ഒരു സംഭവം ആദ്യമായി… ഇന്ദ്രന്‍സ്

മലയാള സിനിമയില്‍ ഹാസ്യ താരമായി തിളങ്ങി നിന്ന നടനാണ്‌ ഇന്ദ്രന്‍സ്. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ മലയാള സിനിമയുടെ ചരിത്തരം നോക്കിയാല്‍ ഹാസ്യ നടനില്‍ നിന്നും മാറി മികച്ച സ്വഭാവ നടന്‍ എന്നാ തലത്തിലുള്ള പ്രകടനവുമായി ഇന്ദ്രന്‍സ് മാറികഴിഞ്ഞിട്ടുണ്ട്.

ഫേസ്ബുക്കിലെ പ്രധാന ചലച്ചിത്ര കൂട്ടായ്മയായ സിനിമാ പാരഡീസോ ക്ലബ്ബ് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ഇത്തവണ സമ്മാനിച്ചത് ഇന്ദ്രന്‍സിനാണ്. ഈ പുരസ്കാരം ശരിക്കും ഈ നടന് അര്‍ഹതപ്പെട്ടതെന്ന് പലരും ഫേസ്ബുക്കില്‍ കുറിച്ചു.

സിനിമാ പാരഡീസോ ക്ലബ്ബ് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ഇന്ദ്രന്‍സിന് ജയസൂര്യ സമ്മാനിച്ചു. പുരസ്കാരം സ്വീകരിച്ചുകൊണ്ട് നടത്തിയ മറുപടി പ്രസംഗത്തില്‍ ഇന്ദ്രന്‍സ് പറഞ്ഞതിങ്ങനെ ”കാര്യം വന്നിട്ട് പത്തുമുപ്പത് കൊല്ലമൊക്കെയായി, പക്ഷേ ഇങ്ങനെ ഒന്ന് ഇത് വരെ ഉണ്ടായിട്ടില്ല… ഇപ്പോള്‍ ഒരു റിട്ടയേര്‍ഡ് ജവാന്റെ അവസ്ഥയാണ്, ഒരുപാട് പട്ടാളക്കാരുടെ ഇടയിലായിപ്പോയതുകൊണ്ട് വെടി വെയ്ക്കാന്‍ പറ്റിയില്ല …, തോക്ക് കയ്യിലുണ്ട്, വെടി വെയ്ക്കണം, ഇനിയും അഭിനയിക്കണം, അനുഭവിക്കണം…”

കമ്മട്ടിപ്പാടത്തെ ഗംഗഎന്നാ കഥാപാത്രത്തെ ഉജ്വലമായി പകര്‍ത്തിയ നടന്‍ വിനായകന്‍ മികച്ച നടനുള്ള പുരസ്‌കാരം ഏറ്റുവാങ്ങി.

shortlink

Related Articles

Post Your Comments


Back to top button