
തമിഴ് സിനിമയിലെ സൂപ്പര്‍ താരമായി മാറിയ സൂര്യ തന്റെ സിനിമാഭിനയത്തിലെ ആദ്യകാലങ്ങളെക്കുറിച്ച് തുറന്നു പറയുന്നു. സിനിമാ മേഖലയിലെ തുടക്കം വളരെ നിരാശാജനകമായിരുന്നു. തന്റെ പ്ലസും മൈനസും എന്താണെന്ന് പോലും തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. ഏത് രീതിയിലുള്ള ചിത്രം ചെയ്യണമെന്നും എങ്ങനെ അഭിനയിക്കണമെന്നും തനിക്ക് അറിയില്ലായിരുന്നു. ഇതെല്ലാം മനസിലാക്കാന്‍ നാലു വര്‍ഷം താന്‍ കാത്തിരിക്കേണ്ടി വന്നതായി സൂര്യ വെളിപ്പെടുത്തുന്നു.
ഇതിനിടയില്‍ ഒരുപാട് പരാജയങ്ങള്‍ താന്‍ നേരിട്ടു. സംവിധായകന് ബാലയുടെ സേതു കണ്ടപ്പോള്‍ മനസ്സില്‍ എന്തോ തോന്നിയെന്നും ഇത്തരം പടങ്ങളില്‍ അഭിനയിക്കണമെന്ന് ആഗ്രഹിച്ചെന്നും സൂര്യ പറയുന്നു. അങ്ങനെ ബാലയോട് അടുത്ത ചിത്രത്തില്‍ അഭിനയിക്കണമെന്ന് തുറന്നു പറയുകയും അദ്ദേഹത്തിന്റെ നന്ത എന്ന ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്തു. ഈ ചിത്രത്തിനു ശേഷം ചെയ്ത ചിത്രങ്ങള്‍ മികച്ചാതാവുകയും ചെയ്തു. ഇപ്പോള്‍ വളരെ ഈസിയായി പറഞ്ഞ ഈ നാലുവര്‍ഷത്തെ താന്‍ സുധീരമായി നേരിടുകയാണ് ഉണ്ടായതെന്നും സൂര്യ വെളിപ്പെടുത്തുന്നു
Post Your Comments