
കഴിഞ്ഞ ദിവസം പ്രമുഖ നടിക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ സിനിമ സംഘടനകള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്ക് പങ്കുണ്ടെന്ന വിമര്‍ശനവുമായി കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എ. കൊച്ചിയിലെ പല സിനിമാക്കാരും മയക്കുമരുന്ന്, ക്രിമിനല്‍ മാഫിയകളുടെ പിടിയിലാണെന്നും ഗണേഷ് കുമാര്‍ ആരോപിച്ചു.
ഗുണ്ടകളെ പ്രോത്സാഹിപ്പിക്കുന്നത് സിനിമാക്കാര്‍ തന്നെയാണ്. പല പ്രൊഡ്യുസര്‍മാര്‍ക്കും നടീ നടന്‍മാര്‍ക്കും ഗുണ്ടകളുമായി സാമ്പത്തിക ഇടപാടുകളുണ്ട്. അമ്മയിലെ അംഗത്വത്തിന് അടുത്തിടെ വന്ന അപേക്ഷയില്‍ ഏഴ് ക്രിമിനല്‍ കേസില്‍ പ്രതിയായ ആള്‍ വരെ ഉണ്ടെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. സിനിമാ സംഘടനകളിലേക്ക് അംഗത്വം നല്‍കുമ്പോള്‍ സ്ക്രീനിംഗ് സംവിധാനം കൊണ്ടു വരണമെന്നും അദ്ദേഹം ആശ്യപ്പെട്ടു.
Post Your Comments