മലയാളത്തിലെ പ്രമുഖ നായികാ നടിയ്ക്കെതിരെ കൊച്ചിയില്‍ ആക്രമണം നടന്ന സംഭവം സിനിമാ മേഖലയില്‍ ആദ്യമായല്ലെന്നും ഇതിനു മുമ്പും സമാന സംഭവം സിനിമാ മേഖലയില്‍ ഉണ്ടായിട്ടുണ്ടെന്ന് നടന് ജയറാം വെളിപ്പെടുത്തുന്നു.
സിബി മലയിലിന്റെ സിനിമാ ലൊക്കേഷനില്‍ മുമ്പ് നടന്ന ഇത്തരത്തിലെ ഒരു സംഭവം ജയറാം വെളിപെടുത്തുന്നു. മലയാളത്തിലെ ഒരു പ്രമുഖ വാര്‍ത്താ ചാനലിന് നല്കിയ അഭിമുഖത്തിലാണ് ആദ്ദേഹം ഇത് തുറന്നു പറയുന്നത്. ഒറ്റപ്പാലത്ത് വെച്ചായിരുന്നു സംഭവം. അവിടെ സിബിയുടെ ഒരു ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നു. അതിലെ ഒരു നടി പാലക്കാട് ഒരു പരിപാടിയില്‍ പങ്കെടുത്തു രാത്രിയില്‍ മടങ്ങുമ്പോള്‍ വാഹനം ഓടിച്ചിരുന്നയാള്‍ നടിയെ കടന്നു പിടിക്കുകയും നടി നിലവിളിച്ചുകൊണ്ട് കാറില്‍ നിന്നും ഇറങ്ങിയോടുകയും ചെയ്തു. സംഭവം അറിഞ്ഞ സംവിധായകന് പോലീസിനോട് പരാതിപ്പെടാന്‍ നടിയോട് ആവശ്യപ്പെട്ടെങ്കിലും വേണ്ട എന്ന നിലപാടിലായിരുന്നു നടി. എന്നാല്‍ കേസ് കൊടുത്തില്ലെങ്കിലും പിറ്റേന്നു തന്നെ ആ ഡ്രൈവറെ പറഞ്ഞുവിട്ടു. ഇത്തരം സംഭവങ്ങള്‍ നാട്ടില്‍ ഉണ്ടാവുന്നുണ്ടെങ്കിലും തുറന്നു പറയാന്‍ ഇരകള്‍ വിസമ്മതിക്കുകയാണെന്നും ജയറാം പറഞ്ഞു.
എന്നാല്‍ കൊച്ചിയില്‍ നടന്ന സംഭവത്തില്‍ അങ്ങനെ മാറിനില്ക്കാതെ പ്രതികരിച്ച് മുമ്പോട്ട് വരാന്‍ നടി ധൈര്യം കാട്ടി. ഇത്തരം സംഭവങ്ങളില്‍ സ്ത്രീകളെ ആക്രമിക്കുന്നവന്റെ ശിക്ഷ സമൂഹത്തിന്റെ മുന്നിലിട്ട് വേണം നടപ്പാക്കേണ്ടതെന്നും സ്ത്രീയുടെ നേരെ ഒരുത്തന്റെയും കൈ പൊങ്ങാത്ത രീതിയിലാകണം ശിക്ഷയെന്നും ജയറാം പറഞ്ഞു. മൃഗീയമായി ശിക്ഷ നല്കുന്ന രാജ്യങ്ങളില്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ കുറവാണെന്ന് ഓര്‍ക്കണമെന്നും ജയറാം ചാനല്‍ പരിപാടിയില്‍ പറഞ്ഞു.
Post Your Comments