GeneralNEWS

നടിക്കെതിരെയുള്ള ആക്രമണം; അവള്‍ക്ക് സഹതാപത്തിന്‍റെ ആവശ്യമില്ലെന്ന് ഭാഗ്യലക്ഷ്മി

യുവനടിക്കെതിരെയുണ്ടായ ആക്രമണത്തിന്‍റെ പാശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയയിലടക്കം നിരവധി സഹതാപ പോസ്റ്റുകളാണ് നിറയുന്നത്.
സിനിമാ മേഖലയിലുള്ളവര്‍ ഒത്തുചേര്‍ന്ന് താരത്തിനെതിരെയുള്ള അതിക്രമത്തിനെതിരെ പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചിരുന്നു.
ഇത്തരം സമാനമായ സംഭവങ്ങള്‍ നേരെത്തെയും ഉണ്ടായിട്ടുണ്ടെന്ന മറ്റു നടിമാരുടെ തുറന്നു പറച്ചിലിനെതിരെ പ്രതികരിക്കുകയാണ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി.
ഇത്തരം മോശം പെരുമാറ്റമുണ്ടാകുന്ന അവസരത്തില്‍ അത് തുറന്നു പറയുക തന്നെ വേണം. നടിമാർ ആരെയാണ് ഭയക്കുന്നതെന്നാണ് ഭാഗ്യലക്ഷ്മിയുടെ ചോദ്യം .

നമ്മുടെയെല്ലാം പ്രിയങ്കരിയായ നടിക്കേറ്റ അതിക്രമത്തെക്കുറിച്ച് നിരവധി ഫേസ്ബുക്ക് പോസ്റ്റുകളും ചർച്ചകളും എഴുത്തുകളും വന്നു കഴിഞ്ഞു. ഇനി എഴുത്തും പറച്ചിലുമല്ല നമുക്ക് വേണ്ടത് പ്രവർത്തിയാണ്. പീ‍ഡനത്തിനെതിരെയുള്ള നിയമം ശക്തമല്ല. ഇതിനും മുമ്പും ഒരുപാട് സമാനസംഭവങ്ങൾ നടന്നിട്ടുണ്ട്. ഡബ്ബിങ്ങ് സ്റ്റുഡിയോയിലും കൂട്ടായ്മകളിലുമൊക്കെ സഹപ്രവർത്തകരായവർ പലരും ഡ്രൈവറുമാരുടെയും മാനേജർമാരുടെയും ശല്യത്തെക്കുറിച്ച് പറയാറുണ്ട്. വളരെകഷ്ടപ്പെട്ടാണ് അവരെ ഒഴിവാക്കിയതെന്നുള്ള നിന്നു തന്നെ അവർക്കേറ്റ ദുരനുഭവങ്ങൾ വ്യക്തമാണ്. ശക്തമായ നിയമങ്ങളില്ലാത്തതിന്റെ അഭാവമാണ് പലരെയും ഇത്തരം സംഭവങ്ങൾ തുറന്നുപറയുന്നതിൽ നിന്നും വിലക്കുന്നത്. പക്ഷെ ഇവൾ മറ്റുള്ളവരെപ്പോലെയല്ല. പൾസർ സുനിയുടെ കണക്കുകൂട്ടലുകൾ പിഴച്ചത് അവിടെയാണ്. അതിക്രമിച്ചാലും യാതൊന്നും പറയില്ല മിണ്ടാതെയിരിക്കും എന്നാണ് അവൻ കരുതിയത്. പക്ഷെ അവൾ പ്രതികരിച്ചു. ഭാവിയിൽ പ്രതികരിക്കുന്ന സ്ത്രീത്വത്തിന്റെ പ്രതീകമായി അവൾ ഉയർന്നുവരിക തന്നെ ചെയ്യും. ഞാൻ അവളുടെ അമ്മയോട് സംസാരിച്ചു. ഇതുപോലെയൊരു മകളെ പ്രസവിച്ചതിൽ ഞാൻ അഭിമാനിക്കുന്നു എന്നാണ് ആ അമ്മ പറഞ്ഞത്. അവൾ ഒരുതുള്ളി കണ്ണുനീർപോലും പൊഴിക്കാതെ തന്നെയാണ് പോരാടാൻ ഉറച്ചിരിക്കുന്നത്. അവളെക്കുറിച്ചോർത്ത് ആരും സഹതപിക്കേണ്ട, ധീരയാണവൾ.– ഭാഗ്യലക്ഷ്മി

shortlink

Related Articles

Post Your Comments


Back to top button