യുവനടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ നടന് ബാബുരാജ് മറ്റൊരു സമാനമായ സംഭവത്തെക്കുറിച്ചു തുറന്നു പറയുകയാണ്.
സണ്‍ ഫിലിം ഒട്ടിക്കാത്ത യാതൊരു മറകളും ഇല്ലാത്ത കാറില്‍ ഒരു പ്രമുഖ താരത്തിന് അക്രം നേരിടേണ്ടി വന്നത് മനുഷ്യര്‍ ഒരു സ്വാര്‍ത്ഥമായ സങ്കല്പ്പത്തിലേക്ക് മാറുന്നത് കൊണ്ടാണെന്നും നാളെ നമ്മുടെ പ്രിയപ്പെട്ടവര്‍ക്ക് എന്തെങ്കിലും സംഭവിക്കുമ്പോള്‍ മാത്രമേ ആ വേദനയുടെ കാഠിന്യം നമുക്ക് മനസിലാകുകയുള്ളൂവെന്നും ബാബുരാജ് പ്രതികരിച്ചു.
“വളരെ വിഷമത്തോടെയാണ് സുഹൃത്തുക്കളെ ഞാന്‍ പ്രതികരിക്കുന്നത്. ഞങ്ങള്‍ക്കെല്ലാവര്‍ക്കും പ്രിയങ്കരിയായ ഒരു സഹപ്രവര്‍ത്തകയ്ക്കെതിരെ ഈ കഴിഞ്ഞ ദിവസം ഉണ്ടായ ആക്രമണം വളരെ വേദനയോടെയാണ് ഞാന്‍ കേട്ടത്. എന്റെ അറിവില്‍ ഇത് പോലെയൊരു സംഭവം മുന്‍പും ഉണ്ടായിട്ടുണ്ട്. ഒരിക്കല്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടി പോലീസ് സ്റ്റേഷനില്‍ എത്തുകയും പരാതി സ്വീകരിച്ച പോലീസുകാരന് ആ പെണ്‍കുട്ടിയോട് പലപ്പോഴായി സംഭവത്തെക്കുറിച്ച് ചോദിക്കുകയും പിന്നീട് അത് ഒരു ശല്യമായതിനെ തുടര്‍ന്ന് പരാതി പിന്‍വലിക്കുകയുമുണ്ടായി. പീഡനത്തിന് ഇരയായ പെണ്‍കുട്ടിക്ക് നേരെയുള്ള സമൂഹത്തിന്റെ മനോഭാവം അത്രമാത്രം അധപതിച്ചുവെന്നത് വളരെ വേദനയുണ്ടാക്കുന്ന ഒരു കാര്യമാണ്”.-ബാബുരാജ്
Post Your Comments