CinemaNEWS

കളി കാര്യമാകുന്ന സിനിമാ സൃഷ്ടി; ഓംശാന്തി ഒശാനയിലെ രംഗം സിനിമയാകുന്നു (ട്രെയിലര്‍ കാണാം)

രസകരമായ അവതരണത്തിലൂടെ പറഞ്ഞ പ്രണയ കഥയാണ് ഓംശാന്തി ഓശാന. ചിത്രവുമായി ബന്ധമില്ലാത്ത ഒരു രംഗം പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു കൊണ്ടായിരുന്നു സിനിമയുടെ ട്രെയിലര്‍ അന്ന് പുറത്തിറക്കിയത്. അജു വര്‍ഗീസിന്‍റെ കഥാപാത്രം നായക കഥാപാത്രമായ നിവിന്‍ പോളിയോട് ചെയ്ത ചതി എന്താണെന്ന് ചിത്രത്തിലെ നായിക ചോദിക്കുമ്പോള്‍ അതൊരു ഉദാഹരണത്തിലൂടെയാണ് അജു അത് വിവരിക്കുന്നത്. യുദ്ധഭൂമിയില്‍ വെച്ച് മൈന്‍ ചവിട്ടി നായകന്‍ അപകടപ്പെടുമ്പോള്‍ അത് വകവയ്ക്കാതെ സ്വയരക്ഷ തേടുന്ന സുഹൃത്ത് ഓടിമറയുന്ന രംഗം നമ്മള്‍ പൊട്ടിച്ചിരിയോടെയാണ് കണ്ടത്.

നമ്മള്‍ രസകരമായി ആസ്വദിച്ച ഈ രംഗം മൈന്‍ എന്ന ഇറ്റാലിയന്‍-അമേരിക്കന്‍ സൈക്കോളജിക്കല്‍ ത്രില്ലറിലാണ് പ്രമേയമാകുന്നത്. മരുഭൂമിയിലകപ്പെട്ട സൈനികന്‍ അബദ്ധത്തില്‍ മൈനിനു മുകളില്‍ ചവിട്ടി പോകുന്നു. കാല്‍ അനങ്ങിയാല്‍ മൈന്‍ പൊട്ടിത്തെറിച്ച് മരണം ഉറപ്പ്. ഇതില്‍ നിന്ന് രക്ഷപ്പെടാനുള്ള സൈനികന്റെ ശ്രമമാണ് ചിത്രം പങ്കുവെയ്ക്കുന്നത്. ആര്‍മി ഹാമ്മെര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഫാബിയോ ആണ്.

shortlink

Post Your Comments


Back to top button