കേരളത്തില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവം വലിയ ഞെട്ടലോടെയാണ് കേരളം കേട്ടത്. ഒരു സിനിമാ പ്രവര്‍ത്തകയ്ക്ക് അതും അമ്മ സംഘടനയില്‍ അംഗത്വമുള്ള വ്യക്തിക്ക് ഇങ്ങനെ സംഭവിച്ചതിനോട് സിനിമാ സംഘടനയായ അമ്മ എങ്ങനെ പ്രതികരിക്കുമെന്നു എല്ലാവരും ഉറ്റുനോക്കുകയാണ്. നടി ആക്രമിക്കപ്പെട്ടതിനു അടുത്ത ദിവസം തന്നെ കൊച്ചിയിൽ അമ്മ എക്സിക്യൂട്ടിവ് യോഗം നടന്നു. അതോടുകൂടി കൂടുതല്‍ ആകാംഷയോടെ ചില വാര്‍ത്തകള്‍ ഈ വിഷയത്തില്‍ പ്രചരിച്ചു തുടങ്ങി. മീറ്റിങ്ങില്‍ എടുത്ത തീരുമാനങ്ങളെക്കുറിച്ചു വ്യാജമായി പ്രചരിക്കുന്ന കാര്യങ്ങളെക്കുറിച്ച് നടന്‍ സിദ്ദിഖ് പ്രതികരിക്കുന്നു
യോഗത്തിന്റെ അജൻഡയെ സംബന്ധിച്ചും അവിടെ നടന്ന സംഭവങ്ങളെക്കുറിച്ചും നിറം പിടിപ്പിച്ച പല കഥകളും നിലവാരമില്ലാത്ത പല ഓൺലൈൻ മാധ്യമങ്ങളും പ്രചരിപ്പിക്കുകയാണ്. നടൻ സിദ്ദിഖിന്റെ കാക്കനാട്ടെ ഹോട്ടലിലാണ് കഴിഞ്ഞ ദിവസം രാത്രി അമ്മ എക്സിക്യൂട്ടീവ് കൂടിയത്. മമ്മൂട്ടി,ദിലീപ്, സിദ്ദിഖ്, ഇന്നസെന്റ്, മണിയൻ പിള്ള രാജു, മുകേഷ്, കുക്കു പരമേശ്വരൻ, നിവിൻ പോളി, ആസിഫ് അലി, ദേവൻ, കലാഭൻ ഷാജോൺ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.
കഴിഞ്ഞ എക്സിക്യൂട്ടീവിന്റെ തീരുമാനം അനുസരിച്ചാണ് ഫെബ്രുവരി 20–ന് യോഗം കൂടിയത്. നിർധനരായ കുടുംബങ്ങൾക്ക് വീട് വച്ചു കൊടുക്കാൻ അമ്മ നേരത്തെ തീരുമാനിച്ചിരുന്നു. അതിൻ പ്രകാരം 100 കുടുംബങ്ങൾക്ക് വീട് വച്ചു കൊടുക്കാൻ യോഗം അനുമതി കൊടുക്കുകയും ആദ്യ പടിയായി 25 വീടുകൾ നിർമിക്കാൻ തീരുമാനമെടുക്കുകയും ചെയ്തു. അതിനെക്കുറിച്ചുള ചര്‍ച്ചയായിരുന്നു മുഖ്യം. യുവനടിക്കുണ്ടായ ദുരനുഭവത്തിൽ യോഗം നടുക്കം രേഖപ്പെടുത്തുകയും മുഖ്യമന്ത്രിയുടെ ഓഫിസുമായി നിരന്തരം ബന്ധപ്പെട്ട് കാര്യങ്ങള്‍ വേഗത്തിലാക്കുക വേണമെന്നും തീരുമാനിച്ചു. എന്നാല്‍ ദിലീപ് യോഗത്തില്‍ മോശമായി ഇടപ്പെട്ട് എന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണ്. നാടിയുടെ ആക്രമണ വിഷയത്തില്‍ ചാനൽ ചർച്ചകളിലേക്ക് തന്റെ പേര് വലിച്ചിഴച്ചപ്പോൾ ഞാൻ എന്തു ചെയ്തിട്ടാണ് ഇവർ ഇങ്ങനെ പെരുമാറുന്നതെന്ന് വൈകാരികമായി പ്രതികരിക്കുകയാണ് ദിലീപ് നടത്തിയതെന്ന് സിദ്ദിഖ് പറയുന്നു. അല്ലാതെ യോഗത്തിൽ വാക്കുതർക്കങ്ങളോ മറ്റു പ്രശ്നങ്ങളോ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു
Post Your Comments