BollywoodNEWS

‘സംവിധായകന്‍ എന്നില്‍ നിന്നത് പ്രതീക്ഷിച്ചിരുന്നു’; സിനിമയിലെ ഹോട്ട് രംഗങ്ങളെക്കുറിച്ച് കങ്കണ

ചെറിയ കാലയളവിനുള്ളില്‍ ബോളിവുഡിലെ മുന്‍നിര നായികയായി വളര്‍ന്നു വന്ന താരമാണ് കങ്കണ. ടോപ് ലസ്സ് രംഗങ്ങളില്‍ അഭിനയിക്കുന്നതില്‍ തനിക്ക് വിരോധമില്ലെന്ന് പറയുന്ന കങ്കണ വീണ്ടും ബോളിവുഡ് ഗോസിപ്പ് കോളങ്ങളില്‍ ഇടംപിടിക്കുകയാണ്.
‘റംഗോണ്‍’ എന്ന പുതിയ ചിത്രത്തില്‍ നായകനുമൊത്തുള്ള കങ്കണയുടെ ഇഴുകി ചേര്‍ന്ന അഭിനയം വിവാദം സൃഷ്ടിച്ചെങ്കിലും അതൊന്നും മൈന്‍ഡ് ചെയ്യാതെ തന്‍റെ നിലപാട് ഉറക്കെ വിളിച്ചു പറയുകയാണ് കങ്കണ.
ടോപ് ലസ്സ് രംഗങ്ങളില്‍ അഭിനയിക്കുന്നതില്‍ വിയോജിപ്പില്ല. ഞാന്‍ അഭിനയിക്കുന്ന രംഗങ്ങള്‍ പൂര്‍ണമായും കംഫര്‍ട്ടബിളായി എനിക്ക് അഭിനയിക്കാന്‍ കഴിയും. മറവില്ലാതെ അഭിനയിക്കുന്നതില്‍ തീരെ എതിര്‍പ്പില്ലാത്ത ആളാണ് താനെന്നും കങ്കണ പറയുന്നു.
ടോപ്പ് ലസ്സായിട്ടുള്ള രംഗത്തിന്റെ ഷൂട്ടിങ് കഴിഞ്ഞപ്പോള്‍ ഒരു തുണിയെടുത്ത് എനിക്കെന്റെ മാറിടം മറക്കാമായിരുന്നു. സംവിധായകന്‍ എന്നില്‍ നിന്നത് പ്രതീക്ഷിച്ചിരുന്നു. രംഗം ഷൂട്ട് ചെയ്ത് കഴിഞ്ഞിട്ട് എല്ലാം മറച്ചുവയ്ക്കുന്നതില്‍ എന്താണ് അര്‍ത്ഥമെന്നും കങ്കണ ചോദിക്കുന്നു.

shortlink

Post Your Comments


Back to top button