CinemaGeneralKollywoodNEWS

‘ദേഷ്യം മറച്ചുവെച്ച് അയാളോട് പോകാന്‍ ആവശ്യപ്പെട്ടു’ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി നടി വരലക്ഷ്മി

ഒരു തമിഴ് ചാനലിന്‍റെ മേധാവി തന്നെ കിടക്ക പങ്കിടാന്‍ ക്ഷണിച്ചുവെന്നാണ് പ്രമുഖ തമിഴ് നടി വരലക്ഷ്മി ശരത്കുമാറിന്റെ വെളിപ്പെടുത്തല്‍.

വരലക്ഷ്മിയുടെ വാക്കുകളിലേക്ക്

‘‘ഒരു ചാനലിന്റെ മേധാവിയുമായി അരമണിക്കൂർ നേരം ഞാൻ കൂടിക്കാഴ്ച നടത്തി. ഒടുക്കം അയാൾ എന്നോടു ചോദിച്ചു എപ്പോഴാണ് പുറത്തു വച്ച് കാണാൻ കഴിയുക എന്ന്? ജോലി സംബന്ധമായാണോ എന്നു ചോദിച്ചപ്പോൾ അല്ല മറ്റു ചില കാര്യങ്ങൾക്കാണെന്ന് മറുപടി പറഞ്ഞു. ദേഷ്യം മറച്ചു വച്ച് അയാളോട് അപ്പോൾ തന്നെ പോകാൻ ഞാൻ ആവശ്യപ്പെട്ടു. ഇത്തരം കാര്യങ്ങൾ പുറത്തു പറയുമ്പോൾ എല്ലാവരു ചോദിക്കും. സിനിമയല്ലേ ഇതൊക്കെ സാധാരണമല്ലേ എന്നൊക്കെ? ആ ചോദ്യത്തിനുള്ള അവരോടുള്ള എന്‍റെ മറുപടി ഇതാണ്. ഞാൻ ഒരു സ്ത്രീയാണ്. അല്ലാതെ ഒരു മാംസപിണ്ഡമല്ല. അഭിനയം എന്റെ ജോലിയാണ്. ഞാനത് ഇഷ്ടപ്പെടുന്നു. ഈ ജോലി ഉപേക്ഷിക്കാനോ ഇവിടെ നിലനിന്നു പോകാൻ അഡ്ജസ്റ്റമെന്റുകൾക്ക് തയ്യാറാവാനോ ഞാനില്ല”.-                                                                                                                                                                 വരലക്ഷ്മി ശരത്കുമാര്‍ 

shortlink

Related Articles

Post Your Comments


Back to top button