ജീവിച്ചിരിക്കുന്ന പല പ്രമുഖരും സോഷ്യല്‍ മീഡിയയില്‍ പലതവണ മരണപ്പെട്ടു കഴിഞ്ഞു. ഏറ്റവും ഒടുവിലായി പഴയകാല ഹിന്ദി നടി ഫരീദാ ജലാലിനെയാണ് സോഷ്യല്‍ മീഡിയ കൊന്നിരിക്കുന്നത്. സമൂഹ മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചതോടെ ഫരീദാ ജലാല്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ നേരിട്ടെത്തി സംഭവത്തിന്റെ സത്യാവസ്ഥ വിശദീകരിച്ചു. താന്‍ ഇപ്പോഴും ഇവിടെ ജീവനോടെ ഉണ്ടെന്നായിരുന്നു മുന്‍കാല നടിയുടെ പ്രതികരണം.
എവിടെ നിന്നാണ് ഇത്തം കള്ളക്കഥകള്‍ പരക്കുന്നതെന്ന് അറിയില്ലെന്നും തുടക്കത്തില്‍ സംഭവം ചിരിച്ചു തള്ളിയെങ്കിലും പിന്നീട് ആരോചകമായി തോന്നിയെന്നും ഫരീദ പറയുന്നു. ആളുകള്‍ ഇങ്ങനെ ചെയ്യുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും ഇതിന്റെ പിന്നില്‍ ആരായാലും ഇത്തരം തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും ട്വിറ്റര്‍ പോസ്റ്റിലൂടെ നടി വ്യക്തമാക്കി.
Post Your Comments