![](/movie/wp-content/uploads/2017/02/Un.png)
ഫേസ്ബുക്കിലെ പ്രമുഖ ചലച്ചിത്ര കൂട്ടായ്മയായ ‘സിനിമാ പാരഡീസോ ക്ലബ്’ തെരഞ്ഞെടുത്ത അവാര്‍ഡ് നിര്‍ണയത്തിന്‍റെ നിറവിലാണ് നടന്‍ വിനായകനും മണികണ്ഠനും. കമ്മട്ടിപ്പാടത്തിലെ മികച്ച പ്രകടനത്തിനാണ് ഇരുവര്‍ക്കും പുരസ്കാരം ലഭിച്ചത്.
കമ്മട്ടിപ്പാടത്തിലെ യഥാര്‍ത്ഥ ഹീറോ ഗംഗയും ബാലനുമാണെന്ന് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
കമ്മട്ടിപ്പാടത്തിലെ മികച്ച പ്രകടത്തിന് വിനായകന്‍ ചേട്ടനും മണികണ്ഠന്‍ ചേട്ടനും സ്‌നേഹവും അഭിനന്ദനങ്ങളും ലഭിക്കുമ്പോള്‍ അതിയായ സന്തോഷത്താല്‍ എന്റെ ഹൃദയം നിറയുകയാണെന്നും ദുല്‍ഖര്‍ പറയുന്നു. ആ സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞത് അനുഗ്രഹമായി കാണുന്നുവെന്നും ദുല്‍ഖര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
Post Your Comments