സിനിമകളില്‍ നിന്ന് സ്ത്രീവിരുദ്ധ ഡയലോഗുകള്‍ ഒഴിവക്കാണമെന്ന ആഷിക് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റിനെ പരിഹസിച്ച് സോഷ്യല്‍ മീഡിയ.
ചീപ് ത്രിൽസിനും കയ്യടികൾക്കും വേണ്ടി അങ്ങേയറ്റം സ്ത്രീവിരുദ്ധ ഡയലോഗുകളും തമാശകളെന്ന പേരിലുള്ള വഷളനായക അഴിഞ്ഞാട്ടവും ഇനി മുതൽ ചെയ്യില്ല എന്ന് എഴുത്തുകാരും സംവിധായകരും താരങ്ങളും നിർമാതാക്കളും തീരുമാനിച്ചാൽ അതാവും നമുക്ക് ഈ നാടിനോട് ചെയ്യാവുന്ന ഏറ്റവും വലിയ നീതി എന്നായിരുന്നു ആഷികിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ആഷിക് അബുവിന്റെ പരമാര്‍ശത്തെ പരിഹസിച്ചുകൊണ്ട് പിന്നീട് പോസ്റ്റിനു താഴെ നിരവധി കമന്റുകളുമെത്തി.
പോസ്റ്റിനു താഴെ ഒരാള്‍ കുറിച്ച കമന്റ് ഇങ്ങനെ
സിനിമയില്‍ നിന്ന് സ്ത്രീ വിരുദ്ധത ഒഴിവാക്കണമെന്ന താങ്കളുടെ പോസ്റ്റ് കണ്ടപ്പോള്‍ താങ്കളുടെ തന്നെ സിനിമയായ സാള്‍ട്ട്&പെപ്പെറിലെ ഡയലോഗ് ആണ് ഓര്‍മ്മ വരുന്നത്. നായകന് നായികയോട് പറയുന്നത്. ‘കളിക്കല്ലേ കളിച്ചാല്‍ തീറ്റിക്കുമേ പച്ചമാങ്ങ’.
ഇടുക്കി ഗോൾഡ് പോലുള്ള കലാമൂല്യമുള്ള സിനിമ എടുത്ത നിങ്ങളിൽ നിന്ന് തന്നെ വരേണ്ട വാക്കുകൾ എന്നായിരുന്നു മറ്റൊരാളുടെ പരിഹാസം.
Post Your Comments