നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ശക്തമായ പ്രതികരണവുമായി താരങ്ങള്‍ രംഗത്ത്.
നടന്‍ ദുല്‍ഖര്‍ സല്‍മാനും ഇതുപോലുള്ള സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ സോഷ്യല്‍ മീഡിയയിലെ എന്തെങ്കിലും പോസ്റ്റ് ചെയ്യുന്നത് എളുപ്പമാണ്. എന്നാല്‍ ആത അല്ല വേണ്ടത്. സ്ത്രീകളോടുള്ള ബഹുമാനമാണ് വളരെണ്ടാതെന്നു ദുല്ഖര്‍ പറയുന്നു. ഈ നാട്ടിലും ഇവിടുത്തെ രീതികളിലുമുണ്ടായിരുന്ന വിശ്വാസമാണ് ഈ ഒരൊറ്റ സംഭവം കൊണ്ട് തകര്‍ന്നത്. നാട്ടിലെ മുഴുവന്‍ ആണുങ്ങളും ജാഗരൂകരാകേണ്ട സമയമാണിത്. സ്ത്രീകളെ ബഹുമാനിക്കുന്നതിലും സംരക്ഷിക്കുന്നതിലും പരിചരിക്കുന്നതിലും എല്ലാവര്‍ക്കും തുല്ല്യമായ ഉത്തരവാദിത്വമാണുള്ളതെന്നും താരം പറയുന്നു.
ഒരു പുരുഷന്‍ യഥാര്‍ത്ഥ പുരുഷനാകുന്നത് സ്ത്രീയെ ബഹുമാനിക്കാന്‍ പഠിക്കുമ്പോഴാണെന്നു നടന്‍ കുഞ്ചാക്കോ ബോബന്‍ അഭിപ്രായപെടുന്നു. സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ നിന്നുമാണ് ഉണ്ടായാതെന്ന ബോധം എല്ലവാര്‍ക്കും ആവശ്യമാണെന്നും കുഞ്ചാക്കോ തന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു
സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന അവസ്ഥയെ സാധൂകരിക്കുന്നതിന് ഒരു സംഭവം കൂടിയുണ്ടായിരിക്കുയാണെന്ന് ടൊവീനോ ഫേസ്ബുക്കില്‍ കുറിക്കുന്നു.
ഇത്തരം സംഭവങ്ങള്‍ പറയുന്നത് ചിലരുടെ മനുഷ്യത്വരിതമായ പെരുമാറ്റത്തെപറ്റിയാണ്. അവര്‍ തങ്ങള്‍ വന്നതും സമാനഗര്‍ഭപാത്രങ്ങളില്‍ നിന്നെന്ന് പോലും പരിഗണിക്കാതെയാണ് ഓരോന്ന് ചെയ്യുന്നത്. സോഷ്യല്‍ മീഡിയയില്‍ ഈ സംഭവം ചിലര്‍ മുതലെടുത്ത് നടിയെ കൂടുതല്‍ അപമാനിതയാക്കാന്‍ ശ്രമിക്കുകയാണെന്നും ടൊവീനോ അഭിപായപ്പെടുന്നു.
Post Your Comments