
മലയാളത്തിലെ പ്രശസ്ത നടിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ അന്വേഷണം നടക്കുമ്പോള്‍ പ്രതി പള്‍സര്‍ സുനിയെക്കുറിച്ച് വെളിപ്പെടുത്തലുമായി നിര്‍മാതാവ് സുരേഷ് കുമാര്‍. കൊടുംക്രിമിനലായ ഇയാള്‍ ഒരിക്കല്‍ തന്റെ ഭാര്യ മേനകയെയും ആക്രമിക്കാന്‍ ശ്രമിച്ചതായി സുരേഷ് കുമാര്‍ പറയുന്നു.
മുമ്പ് ഒരു ഷൂട്ടിംഗ് സെറ്റില്‍ നിന്നും ഹോട്ടലിലേക്ക് പോകവെയാണ് സംഭവം. സുനി കാര്‍ ഹോട്ടലിലേക്ക് വിടാതെ വഴിതെറ്റിച്ചു വിടുകയായിരുന്നു. കാറില്‍വച്ച് കടന്നുപിടിക്കാനും ശ്രമമുണ്ടായി. എന്നാല്‍ ഉടന്‍ മേനക തന്നെയും സിനിമയിലെ ആളുകളെയും ഫോണില്‍ ബന്ധപ്പെട്ടതോടെയാണ് അന്ന് രക്ഷപ്പെട്ടതെന്നു സുരേഷ് കുമാര്‍ പറയുന്നു. പോലീസില്‍ അന്ന് തന്നെ പരാതി നല്‍കിയെങ്കിലും നടപടികള്‍ ഒന്നുമുണ്ടായില്ലയെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments