
ബ്ലെസ്സി ചിത്രം തന്മാത്രയിലൂടെ ശ്രദ്ധിക്കപ്പെട്ട നായികയാണ് മീര വാസുദേവന്‍. സമൂഹത്തിനിടയില്‍ പീഡന കഥകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കുട്ടിക്കാലത്ത് തനിക്കു നേരിടേണ്ടി വന്ന ലൈംഗിക ചൂഷണത്തിന്റെ ദുരനുഭവം ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വിവരിക്കുകയാണ് താരം.
ഏഴാം വയസ്സിലാണ് ആദ്യമായി ലൈംഗിക പീഡനത്തിന് ഇരയാകേണ്ടി വന്നതെന്നും,വീട്ടിലെ ജോലിക്കാര്‍, ട്യൂഷന്‍ അധ്യാപകന്‍, പ്ലേ സ്‌കൂളിലെ അധ്യാപികയുടെ ഭര്‍ത്താവ് തുടങ്ങി നിരവധി പേര്‍ തന്നെ ലൈംഗികമായി ഉപയോഗിച്ചിരുന്നുവെന്നും നടി പറയുന്നു.
കുട്ടിയായിരുന്നത് കൊണ്ട് ഈ വിഷയത്തില്‍ എങ്ങനെ പ്രതികരിക്കണമെന്ന് തനിക്ക് അറിയില്ലായില്ലായിരുന്നുവെന്നും കുട്ടിക്കാലത്ത് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തിന്‍റെ പേരിലാണ് കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും ലൈംഗിക വിദ്യാഭ്യാസം അത്യാവശ്യമാണെന്ന് താന്‍ പറയുന്നതെന്നും നടി കൂട്ടിച്ചേര്‍ത്തു.
Post Your Comments