കഴിഞ്ഞ ദിവസം ഒരു പ്രമുഖ നടിക്ക് നേരെ നടന്ന അക്രമണ സംഭവത്തില്‍ കേരളീയ സമൂഹം ഞെട്ടിയിരിക്കുകയാണ്. അതില്‍ നിന്നും മുക്തമാകുമുന്‍പേ മലയാളത്തിലെ മറ്റൊരു നടിക്ക് നേര്‍ക്കും ആക്രമണം നടന്നതായി വെളിപ്പെടുത്തല്‍. ആലപ്പുഴയിലെ ഹോട്ടലിൽ വച്ചാണ് നടിക്കുനേരെ ആക്രമണം ഉണ്ടായത്.
ആലപ്പുഴയിൽ ചിത്രീകരണം പുരോഗിമിക്കുന്ന സിനിമയില്‍ പ്രവര്‍ത്തിച്ചതിനു ശേഷം രാത്രി ഹോട്ടലിൽ വിശ്രമിക്കാനെത്തിയായിരുന്നു നടി. ഈ സമയം ഹോട്ടൽ ജീവനക്കാരിൽ ഒരാൾ ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് വാതിൽ തുറക്കാൻ ശ്രമിക്കുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട നടി, ജീവനക്കാരനെ തള്ളിമാറ്റി പുറത്തേക്കോടി രക്ഷപ്പെടുകയായിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് സംഭവം നടന്നത്. എന്നാല്‍ ഇന്നലെയാണ് വിവരം പുറത്തുവിട്ടത്.
ഹോട്ടൽ ജീവനക്കാരനെതിരെ പൊലീസ് കേസെടുത്തു. പ്രതിയെ റിമാൻഡ് ചെയ്തു. സംഭവത്തെ തുടർന്ന് നടിയും മറ്റു അണിയറ പ്രവർത്തകരും ഈ ഹോട്ടലിൽ നിന്നു മറ്റൊരു ഹോട്ടലിലേക്ക് താമസം മാറ്റി.
Leave a Comment