
1998-ല്‍ പുറത്തിറങ്ങിയ റാഫി-മെക്കാര്‍ട്ടിന്‍ ടീമിന്‍റെ ഹിറ്റ് ചിത്രമായ പഞ്ചാബി ഹൗസിലെ ഏറ്റവും ജനശ്രദ്ധപിടിച്ചു പറ്റിയ കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു ഹരിശ്രീ അശോകന്‍ അവതരിപ്പിച്ച രമണന്‍. ബോട്ട് മൊതലാളി ഗംഗാധരന്‍റെ(കൊച്ചിന്‍ ഹനീഫ) സന്തതസഹാചാരിയായി രമണന്‍ പ്രേക്ഷകരെ പൊട്ടിചിരിപ്പിച്ചപ്പോള്‍ ഇനി ഒരിക്കല്‍ക്കൂടി ഇതേ കഥാപാത്രത്തെ വെള്ളിത്തിരയില്‍ കാണാന്‍ കഴിയണേ എന്ന ആഗ്രഹമായിരുന്നു ഓരോ സിനിമാ പ്രേമികള്‍ക്കും. പ്രേക്ഷകരുടെ ആഗ്രഹം ഇതാ വീണ്ടും നിറവേറുന്നു. ബിഗ് സ്ക്രീനില്‍ സാക്ഷാല്‍ രമണന്‍ വീണ്ടുമെത്തുന്നു. പുതിയ ഒരു സിനിമയില്‍ രമണനായി വീണ്ടും അഭിനയിക്കുന്നുണ്ടെന്ന് ഹരിശ്രീ അശോകന്‍ തന്നെയാണ് ഒരു അഭിമുഖത്തില്‍ പങ്കുവെച്ചത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Post Your Comments