കേരളത്തിലെ ഒരു പ്രമുഖ നടിക്ക് നേരെ നടന്ന അതിക്രമത്തെ അപലപിച്ചുകൊണ്ട് സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍. ഒരു സ്ത്രീക്കെതിരെ അതിക്രമം ഉണ്ടായി എന്നത് ഒരിക്കലും കേള്‍ക്കാൻ ആഗ്രഹിക്കാത്ത കാര്യമാണ്. ഒരു ദുരന്തമുണ്ടാവുമ്പോള്‍ നടത്തുന്ന മെഴുകുതിരി കത്തിച്ചുള്ള ഐക്യദാര്‍ഢ്യ പ്രഖ്യാപനങ്ങള്‍ അവസാനിപ്പിക്കാന്‍ കാലമായി. കുറ്റവാളികളെ ശിക്ഷിക്കുകയാണ് വേണ്ടതെന്നും മോഹന്‍ലാല്‍ പറയുന്നു.
ഇത്തരം സംഭവങ്ങളിൽ ദുഃഖം രേഖപ്പെടുത്തിയാൽ മാത്രം പോര. മൃഗങ്ങളേക്കാൾ മോശമായ,ഇത്തരം പ്രവൃത്തികൾ ചെയ്യുന്ന ക്രിമിനലുകൾക്ക് മാതൃകാപരമായ ശിക്ഷ നൽകണം. ഇനി ഇത്തരം ക്രൂരതകൾ ചെയ്യുന്നതിനെപ്പറ്റി ഒരാളും ചിന്തിക്കാൻപോലും ധൈര്യപ്പെടാത്തവിധം നിയമവ്യവസ്ഥ ശക്തമാകണമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
Post Your Comments