കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ രോഷാകുലനായി സംവിധായകന് മേജര്‍ രവി. നടിയ്ക്കുണ്ടായ ദുരനുഭവത്തില്‍ അതിയായ ദുഖമുണ്ടെന്നും കുറ്റകുവാളികള്ക്കെതിരെ നടപടിയെടുക്കാന്‍ കഴിയാത്ത വ്യവസ്ഥയില്‍ ലജ്ജ തോന്നുന്നു. ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു.
മേജര്‍ രവിയുടെ ഫേസ്ബുക്ക് പോസ്റ്റ്
നടിയ്ക്കുണ്ടായ ദുരനുഭവത്തില്‍ അതിയായ ദുഖമുണ്ട്. ഒരു സെലിബ്രിറ്റി ഇത്തരത്തില്‍ ആക്രമിക്കപ്പെട്ടുവെങ്കില്‍ നാളെ നമ്മുടെ സഹോദരിമാര്‍ക്കും സമാന ദുരനുഭവം എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. സര്‍ക്കാരിനെ ഉണര്‍ത്താന്‍ സിനിമാ മേഖലയിലെ എല്ലാവരും ഒരുമിച്ച് രംഗത്തിറങ്ങണം. കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കാന്‍ കഴിയാത്ത വ്യവസ്ഥയില്‍ ലജ്ജ തോന്നുന്നു. ജാതി മത ഭേദമന്യേ എല്ലാവരും പ്രതികരിക്കണം.
മാര്ട്ടിന്, പള്‍സര്‍ സുനി നീയൊക്കെ ആണുങ്ങളോട് കളിക്കെടാ പൊലീസ് പിടിക്കുന്നതിനു മുമ്പ് ആണ്പിളേളരുടെ കൈയ്യില്‍ പെടാതിരിക്കാന്‍ നീയൊക്കെ പ്രാര്‍ത്ഥിച്ചോടാ. ചങ്കൂറ്റമുള്ള പട്ടാളക്കാരനാ പറയുന്നത്. ഇനി നീയൊന്നും ഞങ്ങളുടെ അമ്മ പെങ്ങന്മാരെ നോക്കാന്‍ പോലും ധൈര്യപ്പെടില്ല.
Post Your Comments