കൊച്ചിയില്‍ പ്രമുഖ ചലച്ചിത്ര താരത്തിനെതിരെ നടന്ന അതിക്രമത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി നടന് പൃഥിരാജ്. ഞെട്ടിപ്പിക്കുന്ന വാര്‍ത്ത കേട്ടുകൊണ്ടാണ് താന്‍ ഇന്നു പുലര്‍ച്ചെ ഉറക്കമുണര്‍ന്നതെന്ന് പറഞ്ഞു കൊണ്ടു തുടങ്ങുന്ന പോസ്റ്റില്‍ ഈ തരത്തിലുള്ള അനുഭവം ഒരു സ്ത്രീക്ക് തന്റെ നാട്ടില്‍ വച്ചുണ്ടായതിനാല്‍ എന്റെയും തല നാണക്കേട് കൊണ്ട് കുനിഞ്ഞു പോകുന്നു എന്നു പൃഥിരാജ് പ്രതികരിച്ചു. നടിയ്ക്കുണ്ടായ അപമാനത്തിന് ഉത്തരവാദികളായ സമൂഹത്തിലെ ഒരു പുരുഷനെന്ന നിലയില്‍ താന്‍ തല കുനിക്കുന്നു.
സംഭവത്തില്‍ അന്വേഷണം കാര്യക്ഷമമായി നടക്കണം. ക്രൂരത കാട്ടിയവരെ എത്രയും പെട്ടെന്ന് നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും പൃഥ്വി ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഇതിനെതിരെ പ്രതികരിച്ച ഈ യുവതിയുടെ ധൈര്യത്തോട് ബഹുമാനമുണ്ടെന്നും ഞങ്ങള്‍ നിന്നോടൊപ്പമുണ്ടെന്നും താരം കുറിക്കുന്നു. തെറ്റായും സെന്‍സേഷനല്‍ ആയുമാണ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്. ഒരാള്‍ക്കുണ്ടായ ദുര്യോഗം ആഘോഷിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. നടിയ്ക്കൊപ്പം കരുത്തായി എന്നുമുണ്ടാകുമെന്നും ഫെയ്സ്ബുക്ക് പോസ്റ്റില്‍ പൃഥ്വിരാജ് വ്യക്തമാക്കി.
തന്നെ സ്ഥിരമായി കളിയാക്കാറുള്ള ഇംഗ്ലീഷ് മീഡിയം ജോക്സ് ഈ പോസ്റ്റിലെങ്കിലും ഒഴിവാക്കണമെന്ന് പറഞ്ഞാണ് താരം അവസാനിപ്പിക്കുന്നത്.
Post Your Comments