CinemaFilm Articles

ടൊവിനോ ടോപ്‌ ആകാന്‍ സാധ്യത! താരപുത്രന്മാര്‍ക്ക് മുന്‍പേ മറ്റൊരു താരോദയമോ? (movies-special)

പ്രവീണ്‍.പി നായര്‍ 

യുവതാരനിരയില്‍ ഏറെ ശ്രദ്ധേയനായ ടൊവിനോ തോമസിന് മലയാള സിനിമയില്‍ ആരാധകര്‍ ഏറെയാണ്. ‘എന്ന് നിന്‍റെ മൊയ്തീനി’ലെ അപ്പു എന്ന ഹൃദയസ്പര്‍ശിയായ കഥാപാത്രത്തെ അവതരിപ്പിച്ച ടൊവിനോ മലയാളികളുടെ ഇഷ്ടതാരമായി അതിവേഗമാണ് ചേക്കേറിയത്. യുവത്വം പ്രസരിക്കുന്ന മലയാള സിനിമയില്‍ നല്ല ചിത്രങ്ങള്‍ തെരഞ്ഞെടുത്തു കൊണ്ട് ഒട്ടേറെ താരങ്ങള്‍ മുന്‍നിരയിലേക്ക് കയറിവരുന്നുണ്ട്. അവരില്‍ പ്രധാനിയാണ്‌ ടൊവിനോ തോമസും.

TO

നിവിന്‍ പോളിയും, ദുല്‍ഖറുമൊക്കെ ഓരോ സിനിമകള്‍ കഴിയുന്തോറും താരമൂല്യം ഉയര്‍ത്തികൊണ്ട് മലയാള സിനിമയുടെ അവിഭാജ്യഘടകമായി മാറുകയാണ്‌. തുടക്കകാലങ്ങളില്‍ പൃഥ്വിരാജും, ദുല്‍ഖര്‍ സല്‍മാനും താരപുത്രന്‍മാര്‍ എന്ന നിലയിലാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടതെങ്കില്‍ പിന്നീട് മികവുള്ള അഭിനയം പരുവപ്പെടുത്തികൊണ്ട് തന്നെയാണ് സൂപ്പര്‍ താരങ്ങളായി വളര്‍ന്നത്. നല്ല അഭിനയം എന്നതിനപ്പുറം നല്ല സിനിമകളുടെ തെരഞ്ഞെടുപ്പാണ് നിവിന്‍ പോളിയെ പ്രേക്ഷകര്‍ക്കിടെയില്‍ ഹീറോയാക്കുന്നത്.

too

സിനിമയുടെ ഒരു പശ്ചാത്തലവും ഇല്ലാതെ നിവിന്‍ പ്രേക്ഷക ഹൃദയം കവര്‍ന്നെങ്കില്‍ ടൊവിനോ തോമസ്‌ എന്ന ചെറുപ്പക്കാരനും അര്‍ഹിച്ച പരിഗണന ഇവിടെ ലഭിച്ചേക്കാം.’എന്ന് നിന്‍റെ മൊയ്തീന്‍’ എന്ന ഒരൊറ്റ സിനിമയിലൂടെ തന്‍റെ അഭിനയ കരുത്ത് പ്രകടമാക്കിയ ടൊവിനോയ്ക്ക് ഇപ്പോഴേ വലിയ പിന്തുണയാണ് യുവപ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്.

Untitled-1 copy

‘എന്ന് നിന്‍റെ മൊയ്തീന്‍’ കാഴ്ചകാരുടെ കണ്ണ് നനയിപ്പിക്കുന്ന പ്രണയകാവ്യം ആയപ്പോള്‍ ടൊവിനോയുടെ പ്രകടനം പ്രേക്ഷകര്‍ക്കിടയില്‍ ഒരിക്കലും മറക്കാനാകാത്ത നൊമ്പരമായി അവശേഷിച്ചു. ‘പ്രഭുവിന്‍റെ മക്കള്‍’ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച ടോവിനോ ‘എബിസിഡി’ എന്ന മാര്‍ട്ടിന്‍ പ്രക്കാട്ട് ചിത്രത്തില്‍ നെഗറ്റീവ് വേഷം ചെയ്തു കയ്യടി നേടിയിരുന്നു. ‘കൂതറ’, ‘സെവന്ത് ഡേ’ തുടങ്ങിയ സിനിമകളിലൂടെ സാന്നിദ്ധ്യം അറിയിച്ച താരത്തിന് ബ്രേക്ക് നല്‍കിയ ചിത്രമായിരുന്നു ‘എന്ന് നിന്‍റെ മൊയ്തീന്‍’. ‘ചാര്‍ലി’, ‘ഗപ്പി’ തുടങ്ങിയ സിനിമകളിലും വേറിട്ട കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ടൊവിനോ പ്രേക്ഷകര്‍ക്ക് കൂടുതല്‍ സ്വീകാര്യനായി മാറി. ഏറ്റവും ഒടുവിലായി ടൊവിനോ അഭിനയിച്ച ‘എസ്ര’യിലെ കഥാപാത്രവും പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു.

god

ഒരു സൂപ്പര്‍താരത്തിനു വേണ്ടുന്ന ശരീരഭാഷയും അഭിനയ രീതിയുമൊക്കെ ടൊവിനോ തോമസില്‍ സമന്വയിക്കുമ്പോള്‍ പ്രണവിനും കാളിദാസിനുമൊക്കെ മുന്‍പേ തന്നെ മറ്റൊരു താരോദയം ഇവിടെ പിറന്നു വീണേക്കാം.

യുവപ്രേക്ഷകരെല്ലാം ടൊവിനോ നായകനായി എത്തുന്ന സിനിമകള്‍ കാണാനുള്ള കാത്തിരിപ്പിലാണ്.അനൂപ്‌ കണ്ണന്‍റെ നിര്‍മ്മാണത്തില്‍ ടോം ഇമ്മട്ടി ഒരുക്കുന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ ‘ഒരു മെക്സിക്കന്‍ അപാരത’യും കുഞ്ഞിരാമായണത്തിനു ശേഷം ബേസില്‍ ജോസഫ് ഒരുക്കുന്ന ‘ഗോദ’യുമാണ്‌ വരാനിരിക്കുന്ന ടൊവിനോ ചിത്രങ്ങള്‍.

shortlink

Post Your Comments


Back to top button